»   » രാജ്കുമാര്‍ ഹിറാനിയുടെ പരസ്യചിത്രത്തില്‍ ബച്ചനും കങ്കണയും

രാജ്കുമാര്‍ ഹിറാനിയുടെ പരസ്യചിത്രത്തില്‍ ബച്ചനും കങ്കണയും

Posted By: AkhilaKS
Subscribe to Filmibeat Malayalam


പികെ ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിടയുടെ പരസ്യചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും കങ്കണയും അഭിനയിക്കുന്നു. ബച്ചനാണ് പരസ്യചിത്രത്തിന്റെ ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യൂന്‍, തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച കങ്കണയെ ബച്ചന്‍ നേരിട്ടാണ് വിളിച്ച് അഭിന്ദനം അറിയിച്ചിരിക്കുന്നത്. അതോടൊപ്പം ബച്ചന്‍ പികെയുടെ പേരില്‍ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയെയും അഭിനന്ദനം അറിയിച്ചിരുന്നു.

FB 1037 - The joy and the ecstasy of working with Kangana Ranaut .. albeit for a short one day ... but so wonderful and enlightening ..

Posted by Amitabh Bachchan on Friday, July 31, 2015

ആര്‍ ബാല്‍ക്കി ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബച്ചന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അര്‍ജ്ജുന്‍ കപൂറും കരീന കപൂറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കങ്കണ ഇനി അഭിനയിക്കാന്‍ പോകുന്നത്. സാജിത് നദിയാദ്വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
While Amitabh Bachchan is the undisputed king of Bollywood, Kangana Ranaut has, only recently, been crowned as the ‘Queen’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam