»   » ദില്ലിയില്‍ ഒരു വീട് വേണമെന്നുണ്ട്, എന്ന് സംഭവിക്കുമെന്ന് അറിയില്ലെന്ന് കിങ് ഖാന്‍ !!

ദില്ലിയില്‍ ഒരു വീട് വേണമെന്നുണ്ട്, എന്ന് സംഭവിക്കുമെന്ന് അറിയില്ലെന്ന് കിങ് ഖാന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ പ്രിയതാരമാണ് കിങ് ഖാന്‍. സിനിമകള്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതുമൊന്നും അവര്‍ക്ക് പ്രശ്നമില്ല. ഷാരൂഖ് ഖാനോട് ഒരു പ്രത്യേക ഇഷ്ടമാണ് അവര്‍ കാത്തു സൂക്ഷിക്കുന്നത്. ആരാധക ബാഹുല്യം കൊണ്ട് തന്നെ എസ്ആര്‍കെ എന്തു ചെയ്താലും അതൊക്കെ വാര്‍ത്തയാവാറുണ്ട്. ദില്ലിയോട് ഒരു പ്രത്യേക ഇഷ്ടമാണ് കിങ് ഖാന്. തലസ്ഥാന നഗരിയിലേക്ക് ഇടയ്ക്കിടെ എത്താറുണ്ടെങ്കിലും അവിടെ സ്വന്തമെന്ന് പറയാന്‍ തനിക്ക് താമസ സ്ഥലമില്ലെന്ന് അദ്ദേഹം പറയുന്നു.

വാടകക്കെട്ടിടങ്ങളിലാണ് താന്‍ കൂടുതലായും താമസിച്ചിട്ടുള്ളത്. മുന്‍പ് താമസിച്ചിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഹോസ്റ്റലാണെന്നും താരം പറയുന്നു. ഭാര്യയുടെ ബന്ധുക്കള്‍ക്ക് ദില്ലിയില്‍ വീടുണ്ട്. തന്‍റെ ധാരാളം സുഹൃത്തുക്കള്‍ അവിടെയുണ്ട്. എന്നാല്‍ തനിക്ക് ഇതുവരെയും തലസ്ഥാന നഗരിയില്‍ ഒരു വീട് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താരം പറയുന്നു.

King Khan

ദില്ലിയില്‍ ഒരു വീട് വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ അക്കാര്യം എന്നു സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും കിങ് ഖാന്‍ പറയുന്നു. വാടക കെട്ടിടങ്ങളില്‍ താമസിച്ചിരുന്നപ്പോഴൊന്നും ഇത്തരം തോന്നല്‍ ഉണ്ടായിട്ടില്ലെന്നും ഷാരുഖ് പറയുന്നു. തന്നെ ഇത്രയേറെ ഭ്രമിപ്പിക്കുന്ന മറ്റൊരു നഗരവും ഇല്ലെന്നും ഷാരൂഖ് പറയുന്നു.

English summary
Shah ruh khan about his rented house in Delhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam