»   » ഷാരൂഖ് ഖാനും കാജോളും ഐസ് ലാന്‍ഡില്‍

ഷാരൂഖ് ഖാനും കാജോളും ഐസ് ലാന്‍ഡില്‍

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രണയജോഡികളായിരുന്ന ഷാരൂഖ് ഖാനും കാജോളും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ദില്‍വാലേ എന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ഐസ് ലാന്‍ഡിലാണ് നടക്കുന്നത്. കുളിരുകോരുന്ന തണുപ്പില്‍ ആടിപ്പാടി പ്രണയനിമിഷങ്ങളിലാണ് ഇരുവരും.

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ കൊറിയോ ഗ്രാഫറായ ഫറാ ഖാന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങളും വീഡിയോകളും ഉള്ളത്. കിംഗ് ഖാന്‍ ഷാരുഖ് ഖാനും ചിത്രത്തിന്റെ വിശേഷങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഷാരൂഖ് ഖാനും കാജോളും ഐസ് ലാന്‍ഡില്‍

ഐസ് ലാന്‍ഡിലെ തണുപ്പില്‍ ആടിപ്പാടി പ്രണയരംഗങ്ങളിലാണ് ഷാരൂഖും കാജോളും.

ഷാരൂഖ് ഖാനും കാജോളും ഐസ് ലാന്‍ഡില്‍

ദില്‍വാലേയുടെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെയാണ് താരങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ കൊറിയോ ഗ്രാഫറായ ഫറാ ഖാനും ഷാരൂഖുമാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

ഷാരൂഖ് ഖാനും കാജോളും ഐസ് ലാന്‍ഡില്‍

ചിത്രത്തിലെ പ്രണയ ഗാനം ചിത്രീകരിക്കാനാണ് ദില്‍വാലേ സംഘം ഐസ് ലാന്‍ഡില്‍ എത്തിയത്.

ഷാരൂഖ് ഖാനും കാജോളും ഐസ് ലാന്‍ഡില്‍

ഷാരൂഖിന്റെയും കാജോളിന്റെയും കൂടെ മറ്റ് അണിയറപ്രവര്‍ത്തകരുമുണ്ട്. രോഹിത് ഷെട്ടിയാണ് ദില്‍വാലെയുടെ സംവിധായകന്‍. ഗൌരി ഖാനും രോഹിത് ഷെട്ടിയുമാണ് നിര്‍മാതാക്കള്‍.

ഷാരൂഖ് ഖാനും കാജോളും ഐസ് ലാന്‍ഡില്‍

വരുണ്‍ ധവാന്‍, കൃതി സാനനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.

English summary
Dilwale is currently in news for their romantic track. Despite the cold weather in Iceland, Shah Rukh Khan and Kajol were shooting for the film along with choreographer Farah Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam