»   » അവസരം കിട്ടാന്‍ കിടക്ക പങ്കിടണോ? ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ദില്‍വാലേ നായിക...

അവസരം കിട്ടാന്‍ കിടക്ക പങ്കിടണോ? ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ദില്‍വാലേ നായിക...

By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡിലെ യുവനായികമായിരില്‍ ശ്രദ്ധേയയാണ് ദില്‍വാലേ എന്ന ഷാരുഖ് ചിത്രത്തിലൂടെ ശ്രദ്ധേയയായ കൃതി സനോന്‍. ഗോഡ് ഫാദര്‍മാരില്ലാതെ ബോളിവുഡിലേക്ക് എത്തിയ താരമാണ് കൃതി. സിനിമ രംഗത്ത് നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ഒരു അഭിമുഖത്തില്‍ കൃതി മനസ് തുറക്കുകയുണ്ടായി. 

'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം???

അത് വലിയൊരു റിസ്‌കായിരുന്നു... പക്ഷെ, ജീവിതത്തില്‍ സന്തോഷവും തൃപ്തിയും തന്ന തീരുമാനം!!!

ബോൡവുഡില്‍ മാത്രമല്ല സിനിമ രംഗത്ത് കാസ്റ്റിംഗ് കൗച്ച് വ്യപകമാണെന്ന് പല നടിമാരും തുറന്ന് പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ വെളിപ്പെടുത്തലുമായി കൃതിയും എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ മാത്രനല്ല എല്ലാ മേഖലിയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് എന്‍ജിനിയര്‍ ആയ കൃതി സനോന്‍ പറയുന്നു.

സിനിമയില്‍ മാത്രമല്ല

എന്‍ജിനിയറിംഗ് രംഗത്ത് നിന്നാണ് കൃതി സിനിമയിലേക്ക് എത്തിയത്. വലിയൊരു മാറ്റമായിരുന്നു അത്. വലിയൊരു സ്വപ്നം. കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ട്, എന്നാല്‍ അത് ബോളിവുഡില്‍ മാത്രമല്ല. എല്ലാ സ്ഥലങ്ങളിലും ഉണ്ടെന്ന് കൃതി പറയുന്നു.

കൃതിക്ക് സംഭവിച്ചത്

ഒരു ഏജന്‍സി മുഖേനയായിരുന്നു കൃതിയുടെ ബോളിവുഡ് പ്രവേശനം. കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് കേട്ടിരുന്നെങ്കില്‍ ഭാഗ്യവശാല്‍ അത്തരത്തിലൊന്നും തനിക്ക് സംഭവിച്ചില്ലെന്ന് കൃതി പറയുന്നു.

ആദ്യ ചിത്രത്തിന്റെ അനുഭവം

ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഏറെ എക്‌സൈറ്റഡായിരുന്നു. സിനിമയിലേക്ക് താന്‍ പിച്ച വെച്ച് തുടങ്ങുകയായിരുന്നു. മനസില്‍ ഒരു നര്‍ത്തകി ഉള്ള തനിക്ക് ആദ്യ ഗാനം ഒരു വലിയ ഭാഗ്യമായിരുന്നെന്നും കൃതി.

നായികമാര്‍ക്ക് പ്രാധാന്യമില്ല

എപ്പോഴും സിനിമകളില്‍ നായകന്മാര്‍ക്കാണ് പ്രധാന്യം. ചിത്രത്തേക്കുറിച്ചുള്ള നിരൂപണങ്ങളില്‍ പോലും നായികമാരെ പരാമര്‍ശിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അതിന് മാറ്റം കണ്ട് തുടങ്ങിയിരിക്കുന്നു. പ്രേക്ഷകര്‍ കഥകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയതോടെയാണിത്.

വ്യത്യസ്തമായ കഥാപാത്രം

കൃതി നായികയായി അഭിനയിച്ച ബെയര്‍ലി കി ബര്‍ഫി എന്ന ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തയാണ് ബിറ്റി എന്ന കഥാപാത്രമെന്ന് കൃതി പറയുന്നു.

ഗ്ലാമറില്‍ നിന്നുള്ള മാറ്റം

ഗ്ലാമര്‍ വേഷങ്ങിളില്‍ മാത്രമാണ് പ്രേക്ഷകര്‍ ഇതുവരെ തന്നെ കണ്ടിട്ടുള്ളത്. ഇത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ കാരണമാകും. എന്നാല്‍ അതില്‍ നിന്ന് വ്യസ്തമായ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും കൃതി പറയുന്നു.

കടുത്ത ആരാധിക

ഷാരുഖ് ഖാന്‍, മാധുരി ദീക്ഷിത് എന്നിവരുടെ കടുത്ത ആരാധികയാണ് താന്നെന്ന് കൃതി വെളിപ്പെടുത്തുന്നു. ചെറുപ്പകാലം മുതലേ താന്‍ ഷാരുഖിന്റെ ഫാനാണ്. അതുപോലെ തന്നെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കയുടേയും വലിയ ഫാനാണെന്നും താരം പറയുന്നു.

English summary
Kriti Sanon says that though she doesn't have a 'Godfather' in the film industry, she never face casting couch.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam