»   » തിരക്കഥ മോഷ്ടിച്ചതല്ല; ക്രിഷ്3 തിയേറ്ററിലേക്ക്

തിരക്കഥ മോഷ്ടിച്ചതല്ല; ക്രിഷ്3 തിയേറ്ററിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ വിവാദങ്ങള്‍ മാറി, ഹൃത്വിക് റോഷന്‍ നായകനാകുന്ന ക്രിഷ് 3 നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. മധ്യപ്രദേശിലെ സഗര്‍ ജില്ലയിലെ ഉദയ് സിംഗ് എന്നയാള്‍ ക്രിഷ് 3യുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് നിര്‍മാതാവും സവിധായകനുമായ രാകേഷ് റോഷനെതിരെ ബോംബെ ഹോക്കോടതിയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെ ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

ക്രിഷ് 2 എന്ന പേരില്‍ ഒരു കഥ 2008ല്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഉദയ് സിംഗ് അവകാശപ്പെടുന്നത്. പിന്നിട് സംവിധായകന്‍ രാകേഷ് റോഷന് തിരക്കഥ നല്‍കിയെങ്കിലും വാഗ്ദാനം ചെയ്ത ഫ്രതിഫലം തനിക്ക് കിട്ടിയില്ലെന്നും തുടര്‍ന്ന് ക്രിഷ് 2 എന്ന പേര് മാറ്റി ക്രിഷ് 3 എന്നാക്കി രാഗേഷ് തന്നെ കബളിപ്പിക്കുകയാണെന്നുമായിരുന്നു ഉദയ് നല്‍കിയ പരാതി. എന്നാല്‍ കോടിതി വാദം തള്ളി.

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

ഒരു സൂപ്പര്‍ നാച്ചുറല്‍ ചിത്രങ്ങളണ് ക്രിഷ് പരമ്പര

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

തന്റെ ശരീരം സിനിമയ്ക്ക് വേണ്ടി തിട്ടപ്പെടുത്തിയ ഹൃത്വിക് കൃഷ് സീരിസിലെ ചിത്രങ്ങള്‍ക്ക് അതിലൂടെ പൂര്‍ണത നല്‍കുന്നു

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

കോയി മില്‍ഗയ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് ക്രിഷ് എത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇറങ്ങുന്ന ക്രിഷ് ത്രീ

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

ക്രിഷ് ത്രീയില്‍ രണ്ട് നായികമാരാണ് ഉള്ളത്. പ്രിയങ്ക ചോപ്രയും കങ്കണയും

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

ചിത്രത്തില്‍ ഹൃത്വിക്കിന്റെ ഭാര്യ വേഷത്തിലെത്തുന്നത് പ്രിയങ്കയാണ്.

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

നെഗറ്റീവ് റോളാണ് കങ്കണയ്ക്ക്. പക്ഷേ അതിലും ഒരു സൂപ്പര്‍ ഗേളിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

രാകേഷ് റോഷനാണ് ചിത്രത്തിന്റെ സംവിധായകന്‍

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് മധ്യപ്രദേശുകാരനായ ഉദയ് സിംഗ് കോടതിയെ സമീപിച്ചു

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

താന്‍ നല്‍കിയ തിരക്കഥയ്ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് മാത്രമല്ല, ക്രിഷ്2 എന്ന പേര് മാറ്റി അത് ക്രിഷ്3യാക്കി രാകേഷ് കബളിപ്പിച്ചെന്നും ഉദയ് സിംഗ് ആരോപിക്കുന്നു.

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

തന്റെ തിരക്കഥ മോഷ്ടിച്ചതിന് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

യഥാര്‍ത്ഥത്തില്‍ കഥയെഴുതിയതായി റോഷന്‍ കോടതിയ അറിയിച്ചത് റുബിന്‍ ഭട്ട് ആണെന്നാണ്.

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

സംവിധായകന്‍ രാകേഷ് റോഷന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

രാജേഷ് റോഷനും സലിം സുലൈമാനും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

ഹൃത്വിക്കിനും പ്രിയങ്കയ്ക്കും കങ്കണയ്ക്കും പുറമെ വിവേക് ഒബേരിയോ, ഷാര്യ ചൗഹാന്‍, അര്‍ച്ചന പുരാണ്‍ സിംഗ് എന്നിവരും ചിത്രത്തില്‍ അഭിനയ്ക്കുന്നു

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

ചിത്രത്തില്‍ രണ്ട് നായികമാരും തമ്മില്‍ ഈഗോ കാരണം പൊരിഞ്ഞ തല്ലായിരുന്നത്രെ. ഇത് കാരണം ചിത്രത്തിന്റെ പ്രചാരണവും പാതിവഴിയിലായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിവാദങ്ങള്‍ മാറി,ക്രിഷ്3 തിയേറ്ററിലേക്ക്

വിവാദങ്ങള്‍ക്കൊടുവില്‍ നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

English summary
The decks are finally cleared for the release of Bollywood sci-fi film 'Krrish-3' starring Hrithik Roshan on November 1, with the Bombay High Court today refusing to grant relief to a writer who alleged copyright violation of the film's script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam