»   » നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By: Pratheeksha
Subscribe to Filmibeat Malayalam

മുന്‍ ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍ മുട്ടിനും നീരും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ  മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ സൈറാഭാനുവിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം ദിലീപ് കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റു ചെയ്തത്.

താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും 93 കാരനായ താരം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഗള്‍ ഇ അസം, മധുമിത, ദേവ്ദാസ്, ഗംഗാ ജമുന, നയാ ദോര്‍ മുതലായവയാണ് ദിലീപ് കുമാറിന്റെ പ്രധാന ചിത്രങ്ങള്‍.

Read more: ജയലളിതയുടെ അമ്മ മനസ്സറിഞ്ഞത് തന്റെ കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴെന്ന് ഗായിക ചിത്ര

veteran-actor-dilip-kumar

1998 ല്‍ പുറത്തിങ്ങിയ ഖില എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. 1991ല്‍ പത്മഭൂഷണും 2015ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ആസാദ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാറാണ്.

English summary
Legendary Bollywood actor Dilip Kumar was hospitalized on Tuesday, after a fever and leg swelling caused health complications for the star of Devdas.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam