»   » ഒടുവില്‍ കരഞ്ഞുകൊണ്ട് നന്ദിതയെത്തി...ഓം പുരിയെ അവസാനമായി ഒരു നോക്കു കാണാന്‍ !

ഒടുവില്‍ കരഞ്ഞുകൊണ്ട് നന്ദിതയെത്തി...ഓം പുരിയെ അവസാനമായി ഒരു നോക്കു കാണാന്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഓംപുരിയെന്ന അഭിനയ പ്രതിഭ വിട പറഞ്ഞതിനുശേഷം ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയവര്‍ ഏറെയാണ്. എന്നാല്‍ വൈകിട്ട് നടനെ അവസാനമായി ഒരു നോക്കു കാണാനെത്തിയവരുടെ കൂട്ടത്തില്‍ മുന്‍ ഭാര്യ നന്ദിതയുമുണ്ടായിരുന്നു. നിറ മിഴികളോടെയെത്തിയ നന്ദിത എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി.

ഓ പുരിയുടെ അഭിനയ ജീവിതത്തെ പോലെ വ്യക്തി ജീവിതവും ഒരു തുറന്ന പുസ്തകമായിരുന്നു. ഏറെ സംഘര്‍ഷഭരിതമായ കുടുംബ ജീവിതമായിരുന്നു നടന്റേത്. ഒാം പുരിയുടെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ നന്ദിത രചിച്ച  അണ്‍ലൈക്ക്‌ലി ഹീറോ: ദ സ്‌റ്റോറി ഓഫ് ഓംപുരി എന്ന പുസ്തകം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.ഓം പുരിയ്ക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പുസ്തകത്തില്‍ പറയുന്നുണ്ട്.

17-1424168703-om

ഇരുവരും വിവാഹമോചിതരായതിനു ശേഷമാണ്  പുസ്തകം പ്രസിദ്ധീകരിച്ചത്.  ഓം പുരിക്കെതിരെ നന്ദിത ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്തുിരുന്നു. 1993 ലാണ് ഓംപുരിയും നന്ദിതയും വിവാഹിതരാകുന്നത്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ മൂലം 2003 ല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങുകയായിരുന്നു. 2013ല്‍ വിവാഹമോചിതരാവുകയും ചെയ്തു.

Read more about: om puri biography wife death bollywood
English summary
life of om puri cotnroversise nandittas biography.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam