»   » മെലിഞ്ഞിരുന്നതിന് ചിലരെന്നെ പല്ലുകുത്തിയെന്നു വിളിച്ചു; ബോളിവുഡ് നടി

മെലിഞ്ഞിരുന്നതിന് ചിലരെന്നെ പല്ലുകുത്തിയെന്നു വിളിച്ചു; ബോളിവുഡ് നടി

By: Pratheeksha
Subscribe to Filmibeat Malayalam

തടിച്ചാല്‍ മാത്രമല്ല മെലിഞ്ഞിരുന്നാലും ചിലരുടെ വായിലിരിക്കുന്നതു കേള്‍ക്കേണ്ടിവരും. എന്നാല്‍ അത്തരം പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും അതിജീവിച്ച് മുന്നോട്ടു പോകുന്നവരുമേറെയാണ്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡനു പറയാനുള്ളത്.

ഒരു ചാനല്‍ ചാറ്റ് ഷോയില്‍ ഡിസൈനര്‍ തരുണ്‍ തഹിലിയാനിയുമായുളള സംഭാഷണത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.നടി പ്രിയങ്ക ചോപ്രയും മുന്‍പ് ഒരു ചാനല്‍  പരിപാടിയില്‍ സമാന അനുഭവം പങ്കുവച്ചിരുന്നു. 2010 ല്‍ പുറത്തിറങ്ങിയ ഐഷ എന്ന ചിത്രത്തിലൂടെയാണ് ലിസ ബോളിവുഡിലെത്തിയത്. പിന്നീട് ക്വീന്‍, റാസ്‌ക്കല്‍സ്,യെ ദില്‍ ഹെ മുഷ്‌ക്കില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

വളരെ മെലിഞ്ഞിരുന്ന എന്നെ അവര്‍ വിളിച്ചത്

ബോളിവുഡിലേക്കും മോഡലിങ്ങിലേക്കും വരുന്നതിനു മുന്‍പ് താന്‍ വളരെ മെലിഞ്ഞിട്ടായിരുന്നെന്ന് നടി പറയുന്നു. പലരും തന്നെ പല്ലുകുത്തിയെന്നായിരുന്നു (ടൂത്ത്പിക്) വിളിച്ചിരുന്നത്.

പ്രായം കൂടിയാല്‍ മെലിഞ്ഞാലും പ്രശ്നമല്ല

പ്രായം കൂടുമ്പോള്‍ മെലിഞ്ഞിരുന്നാലും പ്രശ്നമില്ല. പക്ഷേ ചെറുപ്പത്തില്‍ നമ്മള്‍ മെലിഞ്ഞിരുന്നാല്‍ ആളുകള്‍ കളിയാക്കാന്‍ തുടങ്ങുമെന്ന് ലിസ പറയുന്നു.

സൗന്ദര്യത്തെ കുറിച്ച് സമൂഹത്തിന്റെ പൊതുബോധം

സൗന്ദര്യത്തെ കുറിച്ച് നമ്മുടെ സമൂഹത്തിനൊരു പൊതുബോധമുണ്ടെന്നും അതിനു പുറത്തു നില്‍ക്കുന്നവരെ പരിഹസിച്ചുകൊണ്ടേയിരിക്കുമെന്നും നടി പറയുന്നു

ഇത്തരം പരിഹാസങ്ങളെ അതിന്റെ വഴിക്കുവിട്ടു

ഇത്തരം പരിഹാസങ്ങളെ ശ്രദ്ധിക്കാന്‍ നിന്നാല്‍ ആത്മവിശ്വാസം നഷ്ടമാവുമെന്നും കളിയാക്കുന്നവര്‍ പറയട്ടെ എന്ന നിലപാടായിരുന്നു തന്റേതെന്നുമാണ് ലിസ പറയുന്നത്.

English summary
Newlywed Lisa Haydon has been giving fitness and style goals to her fans. While we think that nothing can go wrong with her, she reveals a dark story of hers before she actually became one of the icons for the world.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam