»   » കരീനയുടെ ഗര്‍ഭകാല പ്രദര്‍ശനം കഴിഞ്ഞു; അടുത്തത് ലിസ ഹെയ്ഡണ്‍, അതുക്കും മേലെ...ബിക്കിനിയില്‍!

കരീനയുടെ ഗര്‍ഭകാല പ്രദര്‍ശനം കഴിഞ്ഞു; അടുത്തത് ലിസ ഹെയ്ഡണ്‍, അതുക്കും മേലെ...ബിക്കിനിയില്‍!

By: Pratheeksha
Subscribe to Filmibeat Malayalam

കരീന കപൂറിന്റെ ഗര്‍ഭകാലം നടിമാത്രമല്ല ബോളിവുഡും ടോളിവുഡുമടക്കം രാജ്യത്തെ ചലച്ചിത്ര പ്രേക്ഷകര്‍മൊത്തം ആഘോഷിച്ചതാണ്. നടി ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ പ്രസവത്തിന്റെ തൊട്ടടുത്ത ദിവസം വരെ ഫോട്ടോ ഷൂട്ടിലും ഫാഷന്‍ ഈവന്റുകളിലും പൊതു പരിപാടികളിലും പങ്കെടുത്ത് മാധ്യമ ശ്രദ്ധനേടിയിരുന്നു.

ഗര്‍ഭ കാലം ,പ്രസവം എന്നത് ഒരു സത്രീയുടെ ജീവിതത്തിലെ  സാധാരണ ജൈവിക പ്രതിഭാസമാണെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു നടിയുടെ യാത്ര. കരീനയുടെ പ്രസവം കഴിഞ്ഞപ്പോഴിതാ മറ്റൊരു ബോളിവുഡ് നടി ലിസ ഹെയ്ഡണ്‍. കരീന കുര്‍ത്തയിലാണ് തന്റെ ഗര്‍ഭകാലം പ്രദര്‍ശിപ്പിച്ചതെങ്കില്‍ ബിക്കിനി ധരിച്ചാണ് ലിസ താന്‍ അമ്മയാവാന്‍ പോകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. 

ലിസയുടെ വിവാഹം മുതല്‍ എല്ലാം സ്‌പെഷ്യല്‍ തന്നെ

എന്തു വ്യത്യസ്തമായി ആവിഷ്ക്കരിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ബോളിവുഡ് നടി ലിസ ഹെയ്ഡണ്‍ തന്റെ വിവാഹമാണ് ഇത്തരത്തില്‍ ആഘോഷിച്ചത്.

തായ് ബീച്ചില്‍ വിവാഹം

രണ്ടു മാസം മുന്‍പ് തായ്‌ലന്റിലെ ഫുകെറ്റ് ബിച്ചില്‍ വച്ചായിരുന്നു ലിസയുടെ വിവാഹം. ബ്രിട്ടീഷ് വ്യവസായിയായ ദിനോ ലവാനിയെയാണ് നടി വിവാഹം കഴിച്ചത്

ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു

താന്‍ വിവാഹിതയായെന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി തന്റെ ആരാധകരെ അറിയിച്ചത്.

ഗര്‍ഭിണിയാണന്നതും ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ

താന്‍ അമ്മയാവാന്‍ പോകുന്ന കാര്യവും വ്യത്യസ്തമായ രീതിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ലോകത്തെ അറിയിച്ചത്

ചെറിയ തുടക്കം

കരീനയെ പിന്തള്ളി ബിക്കിനി ധരിച്ചാണ് താന്‍ അമ്മയാവാന്‍ പോകുന്ന വിവരം നടി പുറംലോകത്തെ അറിയിച്ചത്. വയറിനു മുകളില്‍
കൈവച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്കു താഴെ ചെറിയ തുടക്കം എന്നും നടി കുറിക്കുന്നു.

നടിയിപ്പോള്‍ ആസ്‌ട്രേലിയയില്‍

ലിസ ഹെയ്ഡനിപ്പോള്‍ കുടുംബത്തോടൊപ്പം ആസ്‌ട്രേയിയയില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ്

ഹൃത്വിക്കുമൊത്തുളള ഫോട്ടോ ഷൂട്ട്

ഈയിടെ നടന്‍ ഹൃത്വിക് റോഷനുമൊത്തുള്ള ലിസയുടെ സെക്‌സി ഫോട്ടോ ഷൂട്ട് ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

English summary
Last year, actress Lisa Haydon got married to Dino Lalvani, who is the son of Pakistan-born British entrepreneur Gullu Lalvani. And now, make some way for the good news. Yes, you guessed it right!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam