»   » മുലയൂട്ടുന്നതും ശരീര സൗന്ദര്യവും; കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ലിസ പറയുന്നു

മുലയൂട്ടുന്നതും ശരീര സൗന്ദര്യവും; കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ലിസ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ഫോട്ടോഷൂട്ട് നടത്തുന്ന നായികമാരും, ഗര്‍ഭാവസ്ഥയിലുള്ള നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന നായികമാരും ഇന്നിവിടെയുണ്ട്. ചില സന്ദേശങ്ങള്‍ക്കൊപ്പമാണ് അമ്മയാകാന്‍ പോകുന്ന സന്തോഷം നായികമാര്‍ ആരാധകരെ അറിയിക്കുന്നത്.

ഭര്‍ത്താവിനെ ചുംബിച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു! വൈറലായ ചിത്രങ്ങള്‍ കാണണോ?

ഇപ്പോഴിതാ മോഡലും നടിയുമായ ലിസ ഹെയ്ഡന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പരസ്യമായി പങ്കുവച്ചുകൊണ്ട് ശരീര സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി ഫോട്ടോ പങ്കുവച്ച് ആരാധകര്‍ക്ക് സന്ദേശം നല്‍കിയത്. തുടര്‍ന്ന് വായിക്കാ...

ഇതാണ് ചിത്രം

ഇതാണ് ലിസ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. മൂന്ന് മാസം പ്രായമായ മകന്‍ സക്ക് ലല്‍വാനിന് മുലയൂട്ടുന്ന ചിത്രത്തിനൊപ്പമാണ് അമ്മമാര്‍ക്ക് ലിസ സന്ദേശം നല്‍കുന്നത്. ഫോട്ടോയും സന്ദേശവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

പലരുടെയും ചോദ്യം

മകനുണ്ടായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ചോദിച്ചുകൊണ്ട് എനിക്ക് ധാരളം സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. പ്രത്യേകിച്ചു പ്രസവശേഷം ശരീരത്തിന്റെ ഫിറ്റ്‌നസ് എങ്ങിനെ വീണ്ടെടുക്കാം എന്നൊക്കെയാണ് ചോദ്യങ്ങള്‍

മുലയൂട്ടുക തന്നെ

ഇപ്പോള്‍ കുഞ്ഞിന് മുലയൂട്ടുന്ന സമയമാണ്. മുലയൂട്ടുന്നതിലൂടെ തന്നെ നിങ്ങള്‍ക്ക് പഴയ ശരീര പ്രകൃതത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കും. എന്നും പാല് ഉല്‍പാദിച്ച് കുഞ്ഞുനെ മുലയൂട്ടുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞതും മനോഹരവുമായ പ്രവൃത്തിയാണ്.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന് മുലയൂട്ടുന്നതോടെ അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പം കൂടുന്നു, കുഞ്ഞിന് ലഭിയ്ക്കുന്ന പോഷകമാണ് അമ്മയുടെ പാല് എന്നും ലിസ എഴുതി. ഈ വിഷയത്തില്‍ താന്‍ എഴുതിയ ബ്ലോഗിന്റെ ലിങ്കും ലിസ ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
The model-turned actress Lisa Haydon has been making headlines ever since the birth of her son, Zack Lalvani. With her latest Instagram post where she is breastfeeding her three-month-old son, she has sent out a strong message to all the mothers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam