»   » ഷാരൂഖിന്റെ കുഞ്ഞ് ലണ്ടനില്‍ പിറക്കും

ഷാരൂഖിന്റെ കുഞ്ഞ് ലണ്ടനില്‍ പിറക്കും

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാന് മൂന്നാമതൊരു കുഞ്ഞുകൂടി ജനിയ്ക്കാന്‍ പോകുന്നുവെന്നകാര്യം വന്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങളും വിലക്കുകളും വരെയുണ്ടായി. ഷാരൂഖ് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന റിപ്പോര്‍ട്ട് പലഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തി.

പിന്നീട് മുംസ്ലിം പണ്ഡിതര്‍ ഷാരൂഖിനെതിരെ ഫത് വയുമായി എത്തി. വിവാദങ്ങളുടെ ശക്തികുറഞ്ഞപ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ഷാരൂഖിന്റെ കുഞ്ഞ് ലണ്ടനിലാണ് പിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ ഗര്‍ഭംധരിച്ചിരിക്കുന്ന സ്ത്രീ ലണ്ടനിലാണത്രേ താമസിക്കുന്നത്.

Shahrukh Khan and Gouri

ലണ്ടനിലെ പ്രമുഖ ആശുപത്രിയില്‍ വച്ച് പ്രസവം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന് ഏറെ പ്രിയപ്പെട്ട നഗരം കൂടിയാണ് ലണ്ടന്‍, ഇക്കാര്യം അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. പിന്നെ മറ്റൊരു പ്രധാന പ്രത്യേകതയെന്നത് ഷാരൂഖിന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ചിരിക്കുന്ന സ്ത്രീയെ നോക്കുന്ന ഡോക്ടര്‍നടന്‍ സല്‍മാന്‍ ഖാന്‍റെ സഹോദരന്‍റെ ഭാര്യ, സീമ ഖാന്‍ ആണ്.

ഇതിനിടെ പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗനിര്‍ണം നടത്തിയതായി വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഷാരൂഖ് വെളിപ്പെടുത്തിയിട്ടുണ്ട്.

English summary
Finally its out Shahrukh Khan’s Surrogate Baby is to be born not in India but in London

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam