For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ ആദ്യ വിവാഹം വേര്‍പ്പെടുത്തിയതിന് ശേഷമാണ് പ്രണയത്തിലായത്; റാണി മുഖര്‍ജിയുടെ പ്രണയകഥ വീണ്ടും

  |

  സംവിധായകന്‍ ആദിത്യ ചോപ്രയുമായിട്ടുള്ള വിവാഹത്തോട് കൂടി നടി റാണി മുഖര്‍ജി അഭിനയ ജീവിതത്തില്‍ നിന്നും താല്‍കാലികമായി മാറി നില്‍ക്കുകയായിരുന്നു. ചെറിയ ചെറിയ ഇടവേളകളില്‍ നടി അഭിനയിക്കാറുമുണ്ട്. ഏറ്റവും പുതിയതായി ബണ്ടി ഓര്‍ ബാബി എന്ന സിനിമയുടെ രണ്ടാം ഭാഗവുമായി വരികയാണ് താരം. കഴിഞ്ഞ കുറേ കാലങ്ങളായി സിനിമകളുടെ റിലീസോ താരങ്ങളോ കുറിച്ചുള്ള വാര്‍ത്തകളോ വരാത്തത് കൊണ്ട് പഴയ അഭിമുഖങ്ങളാണ് വൈറലാവുന്നത്. അത്തരത്തില്‍ ആദിത്യയുമായിട്ടുള്ള നടി റാണി മുഖര്‍ജിയുടെ പ്രണയകഥ വീണ്ടും ശ്രദ്ധേയമാവുകയാണ്.

  റാണിയും ആദിത്യയും തമ്മിലുള്ള ബന്ധം എപ്പോഴും പരസ്യമായ രഹസ്യമായിരുന്നു. വിവാഹശേഷവും രണ്ടാളും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്ന് പറയാന്‍ ശ്രമിച്ചിരുന്നില്ല. അതുകൊണ്ട് താരങ്ങളെ കുറിച്ചുള്ള ചില ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ക്യൂട്ട് കപ്പിള്‍സാണെന്ന് പറയുന്നതിനൊപ്പം റാണിയെ ഒരു വീട്ടമ്മയായി മാത്രമേ ചിലര്‍ കണ്ടുള്ളു. 2014 ഏപ്രില്‍ 21 നാണ് റാണിയും ആദിത്യയും വിവാഹിതരായെന്ന കാര്യം സര്‍പ്രൈസ് ആയി പുറംലോകത്തെ അറിയിച്ചത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷമാണ് ആദിത്യയുമായുള്ള ബന്ധത്തിലെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ റാണി നടത്തിയത്.

  അക്കാലത്ത് പ്രചരിച്ചിരുന്ന എല്ലാ കിംവദന്തികള്‍ക്കും മറുപടിയായിട്ടാണ് റാണി തുറന്ന് സംസാരിച്ചത്. 'ആദിത്യയുടെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അദ്ദേഹം എന്റെ പ്രൊഡ്യൂസര്‍ ആയിരുന്നില്ല. ആദിത്യയുമായി വര്‍ക്ക് ചെയ്യുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ കണ്ടിരുന്നു. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാണ് റാണിയെന്ന് മനസിലായത് മുതല്‍ ആദിത്യയ്ക്ക് അവരോട് താല്‍പര്യം തോന്നിയിരുന്നു. അക്കാലത്ത് ഇരുവരും ദമ്പതിമാരാണെന്ന് പോലും കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും വളരെ പെട്ടെന്ന് പ്രണയത്തിലായവരാണ്.

  റാണിയുമായി ഡേറ്റിങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് അവളുടെ വീട്ടില്‍ പോയി മാതാപിതാക്കളോട് സംസാരിച്ചിരുന്നു. നിങ്ങളുടെ മകള്‍ റാണിയെ എനിക്കിഷ്ടമാണെന്നും അവളെ വിവാഹം കഴിച്ച് താരമോ എന്നുമൊക്കെ ആദിത്യ ചോദിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ റാണിയുടെ മാതാപിതാക്കളും സന്തോഷത്തിലായി. റാണിയെ സംബന്ധിച്ചിടത്തോളം അതിലും മനോഹരമായി മറ്റൊന്നും ഇല്ലായിരുന്നു. മുന്‍പ് ആദിത്യയ്‌ക്കൊപ്പം ഒരുപാട് പ്രൊജക്ടുകളില്‍ റാണി വര്‍ക്ക് ചെയ്തിരുന്നു. അക്കാലത്ത് ഒരിക്കല്‍ സാമ്പന്‍ റസ്റ്റോറന്റില്‍ വെച്ച് ആദ്യമായി ഇരുവരും കണ്ടതിനെ കുറിച്ചും റാണി വെളിപ്പെടുത്തിയിരുന്നു. അന്ന് റാണി ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു. 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേ' എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഒരുക്കി ആദിത്യ അന്നേ ജനപ്രീതി നേടിയിരുന്നു.

  ജൂഹി ചൗളയുടെ അമ്മായിയമ്മ ആവാൻ പറ്റില്ല; പകുതിയ്ക്ക് വെച്ച് സിനിമ വേണ്ടെന്ന് വെച്ച് നടി പിന്മാറിയ കഥ

  രണ്ടാളും ഇഷ്ടത്തിലായതിന് ശേഷം മാധ്യമങ്ങള്‍ ഇത് ആഘോഷിക്കാതെ ഇരിക്കാനും ശ്രദ്ധിച്ചിരുന്നു. ഞാനും അദ്ദേഹവും ഒരുപോലെയാണ് ചിന്തിക്കുന്നതെന്നാണ് ആദിത്യയെ കുറിച്ച് റാണി പറയുന്നത്. അവന്‍ മാതാപിതാക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്. എന്റെ മോകമെന്ന് പറയുന്നത് എന്റെ മാതാപിതാക്കളാണ്. അദ്ദേഹം നെഗറ്റീവ് മനസുള്ള ആളല്ല. ഒരിക്കലും ആരെയും ഉപദ്രവിക്കില്ല. അങ്ങനൊരു നല്ല മനുഷ്യനെ പ്രണയിക്കണമേ എന്ന് ഞാന്‍ എല്ലായിപ്പോഴും പ്രാര്‍ഥിച്ചിരുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ നല്ലൊരു പങ്കാളി ഉണ്ടാവുമ്പോല്‍ നമ്മുക്ക് വളരാന്‍ ആകും. ആദിത്യയ്‌ക്കൊപ്പം ഞാന്‍ നല്ലൊരു വ്യക്തിയായി വളര്‍ന്നു. അവനെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ എന്നെ തന്നെയാണ് കണ്ടുമുട്ടിയത്. അങ്ങനൊരു തിരിച്ചറിവാണ് എല്ലാ ബന്ധത്തിലും പ്രധാനമായും വേണ്ടതെന്ന് റാണി പറയുന്നു.

  നടൻ എന്നതിലുപരി സൂപ്പർസ്റ്റാറിലേക്കുള്ള ദുല്‍ഖറിൻ്റെ പരിണാമമാണ് കുറുപ്പ്; സിനിമയെ കുറിച്ച് വി എ ശ്രീകുമാർ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഭര്‍ത്താവ് സംവിധായകനാണെന്ന് കരുതി അദ്ദേഹത്തോട് താന്‍ റോള് തരണമെന്ന് ചോദിക്കാറില്ലെന്ന് മുന്‍പ് റാണി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി നടി സിനിമയില്‍ നിന്നും മാറി നിന്ന കുടംബ ജീവിതത്തിന് പ്രധാന്യം നല്‍കുകയായിരുന്നു റാണി മുഖര്‍ജി. മര്‍ദാനി എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഹിച്ച്കി എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ച് വരവ് നടത്തിയത്. 2019 ല്‍ മര്‍ദാനിയുടെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ഇനി ബണ്ടി ഓര്‍ ബാബാലി 2 എന്ന സിനിമയാണ് വരാനിരിക്കുന്നത്.

  English summary
  Love Story Of RanI Mukerji And Adithya Chopra Trends Again Ahead Of Bunty Aur Babli 2 Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X