»   » 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' ഇത് ധോണി തന്നെ, ട്രെയിലര്‍ കണ്ടിട്ട് പറയൂ അല്ലെന്ന്...

'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' ഇത് ധോണി തന്നെ, ട്രെയിലര്‍ കണ്ടിട്ട് പറയൂ അല്ലെന്ന്...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയുടെ ജീവിതം പറയുന്ന ചിത്രം 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' യുടെ ട്രൈയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അഭിനയിച്ചത് ധോണിയാണെന്ന് തോന്നിപോകും ട്രൈയിലര്‍ കണ്ടാല്‍.

ചിത്രത്തില്‍ സുശാന്ത്‌സിങ് രജ്പുത് ആയിരുന്നു ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോണ്‍ അബ്രഹാം, ഫവദ് ഖാന്‍,രാം ചരണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

 dhoni

ധോണിയുടെ നില്‍പ്പും നടപ്പും സ്റ്റൈലും എല്ലാം സൂക്ഷമായി സുശാന്ത് കോപ്പിയടിച്ചു എന്നാണ് ധോണി പറയുന്നത്. ധോണിയുടെതെന്ന് മാത്രം അവകാശപ്പെടാവുന്ന ബാറ്റിങ് സ്റ്റൈല്‍ അതുപോലെ സുശാന്തിന് പുനരാവിഷ്‌ക്കരിക്കാന്‍ സാധിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 30 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലര്‍ കാണൂ..

English summary
M.S. Dhoni: The untold story' is based on the life of Indian cricketer and the current ODI and T20I captain of the Indian national cricket team, Mahendra Singh Dhoni.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam