»   » ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് സംവിധായകന്‍! കാരണം ഇതാണ്!!!

ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് സംവിധായകന്‍! കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ചരിത്രകാരന്മാരുടെയുടെയും രാഷ്ട്രീയക്കാരുടെയും ജീവിതകഥ സിനിമയായി മിനിസ്‌ക്രീനിലെത്തിക്കുന്നത് പതിവാണെങ്കിലും ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ മിനിസ്‌ക്രീനിലെത്തുന്നതിന് തടസങ്ങള്‍ നേരിട്ടിയിരിക്കുകയാണ്.

സിനിമ റിലീസിന് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് ചിത്രം ആരുടെ മുന്നിലും പ്രദര്‍ശിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടുമായി ചിത്രത്തിന്റെ സംവിധായകനായ മധൂര്‍ ഭണ്ഡാക്കര്‍ രംഗത്തെത്തിയത്. അതിന് പിന്നില്‍ ഒന്നിലധികം കാര്യങ്ങളുണ്ടെന്നും സംവിധായകന്‍ ചൂണ്ടി കാണിക്കുന്നു.

ഇന്ദു സര്‍ക്കാര്‍

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ ജീവിതകഥയാണ് ഇന്ദു സര്‍ക്കാര്‍ എന്ന പേരില്‍ സിനിമയായി നിര്‍മ്മിച്ചിരുന്നത്.

സംവിധായകന്‍ പറയുന്നത്

സംവിധായകന്‍ മധൂര്‍ ഭണ്ഡക്കര്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. അതിനിടെ സിനിമ പ്രദര്‍ശിപ്പിക്കുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

നേതാക്കള്‍ രംഗത്ത്

സിനിമ ഇന്ദിരാഗാന്ധിയുടെയും സഞ്ജയ്് ഗാന്ധിയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. അതിനിടെ ചിത്രം തങ്ങളെ കാണിക്കണമെന്ന ആവശ്യവുമായി പല നേതാക്കളും എത്തിയതാണ് സംവിധായകനെ കൊണ്ട് ഇത്തരം തീരുമാനം എടുപ്പിച്ചത്.

സിനിമ പറയുന്നത് രാഷ്ട്രീയമല്ല

തന്റെ സിനിമ പറയുന്നത് രാഷ്ട്രീയമല്ല. അതിനാല്‍ തന്നെ ഇതൊരു വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കട്ടെ

എല്ലാ കാര്യങ്ങളും ഇനി സെന്‍സര്‍ ബോര്‍ഡ് തന്നെ തീരുമാനിക്കട്ടെ എന്നും അതിന് ശേഷം സിനിമ റിലീസാവുന്നത് കാത്തിരിക്കുകയാണെന്നും സംവിധായകന്‍ മാധൂര്‍ പറയുന്നു.

ചിത്രത്തിന്റെ പ്രമേയം

ഇന്ദു സര്‍ക്കാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ ജീവിതം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (1975-77) കാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായ അടിയന്തരാവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം.

നന്നായി പഠിച്ചിട്ടാണ്

ദേശീയ അവാര്‍ഡ് ജേതാവായ മധൂര്‍ ഭണ്ഡാര്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 21 മാസം നീണ്ടു നിന്ന അടിയന്താരവസ്ഥയെ നന്നായി പഠിച്ചിട്ടാണ് മധൂര്‍ ചിത്രം സംവിധാനത്തിനായി ഒരുങ്ങിയിരുന്നത്.

നീല്‍ നിധിന്‍ മുകേഷ്

ചിത്രത്തില്‍ സജ്ഞയ് ഗാന്ധിയുടെ വേഷം ചെയ്യുന്നത് നീല്‍ നിധിന്‍ മുകേഷാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ഇന്ദിരാഗാന്ധിക്കൊപ്പം മകന്‍ സജ്ഞയ് നില്‍ക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു പുറത്ത് വന്നിരുന്നത്.

English summary
Madhur Bhandarkar: I won't show 'Indu Sarkar' to anyone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam