»   »  ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

Posted By:
Subscribe to Filmibeat Malayalam

എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ബോളിവുഡിന്റെ സ്വപ്‌നറാണിയായി വിലസിയ താരമായിരുന്നു മാധുരി ദീക്ഷിത്. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും ഒത്തിണങ്ങിയ മാധുരിയിലെ മറ്റൊരു ആകര്‍ഷകഘടകം നൃത്തം ചെയ്യാനുള്ള കഴിവായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ മനോഹരമായ ചിരിയഴകില്‍ മയങ്ങിക്കിടന്നത്.

മാധുരിയുടെ സാന്നിധ്യം കൊണ്ട് മനോഹരമായ ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളും ഗാനങ്ങളും ബോളിവുഡില്‍ പിറന്നിട്ടുണ്ട്. പിന്നീട് വിവാഹത്തോടെ സജീവമായ അഭിനയത്തില്‍ നിന്നും മാറിനിന്നെങ്കിലും ചിലപ്പോഴൊക്കെ മാധുരി ബോളിവുഡില്‍ വന്നുപൊയ്‌ക്കൊണ്ടിരുന്നു.

മക്കള്‍ വളര്‍ന്നശേഷം മാധുരി തിരിച്ചുവരവ് പ്രഖ്യാപിച്ചുകൊണ്ട് എത്തിയ ചിത്രമായിരുന്നു ആജ നാച്‌ലേ. ഇതില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലെത്തിയ മാധുരിയുടെ പ്രകടനം ഗംഭീരമായെങ്കിലും ചിത്രം വേണ്ടത്ര വിജയം നേടിയില്ല. പിന്നീട് ചാനല്‍ ഷോകളിലും മറ്റും ജൂറിയംഗമായി തിളങ്ങിനിന്ന മാധുരി, ഐറ്റം ഗാനങ്ങളുമായി പുതിയ ചിത്രങ്ങളില്‍ വീണ്ടുമെത്തി. ഇപ്പോഴിതാ മാധുരിയുടെ പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ദേദ് ഇഷ്‌കിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്മാരായി എത്തുന്നത് അര്‍ഷദ് വര്‍സിയും നസീറുദ്ദീന്‍ ഷായുമാണ്.

ചിത്രം പ്രഖ്യാപിയ്ക്കപ്പെട്ടിട്ട് ഏറെ നാളായെങ്കിലും ചിത്രത്തില്‍ മാധുരിയുടെ ലുക്ക് എന്തായിരിക്കുമെന്നറിയാന്‍ ആരാധകര്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടിവന്നു. ഇപ്പോഴാണ് അണിയറക്കാര്‍ ചിത്രത്തിന്റെ ആദ്യ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

ചിത്രത്തില്‍ മാധുരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ബീഗം പരായെന്നാണ്. പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ അതിശയിപ്പിക്കുന്നത്രയും സുന്ദരിയായിട്ടാണ് മാധുരിയെ കാണാന്‍ സാധിയ്ക്കുക. മെഹ്മൂദാബാദ് കൊട്ടാരത്തില്‍ വസിയ്ക്കുന്ന കഥാപാത്രമാണ് മാധുരിയുടേത്. അതുകൊണ്ടുതന്നെ കളര്‍ഫുള്‍ കോസ്റ്റിയൂമിലായിരിക്കും മാധുരിയെന്നകാര്യത്തില്‍ സംശയം വേണ്ട.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

ചിത്രത്തില്‍ മാധുരി അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ അഭിനയസാധ്യതയുള്ളതാണെന്ന് അണിയറക്കാര്‍ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ സ്റ്റില്ലുകളിലുള്ള മാധുരിയുടെ ഭാവങ്ങള്‍ കാണുമ്പോള്‍ത്തന്നെ ഇക്കാര്യം മനസിലാകും.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

മാധുരിയെ മനസില്‍ക്കണ്ടുകൊണ്ടുതന്നെയാണ് ബീഗം പരായെന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അഭിഷേക് ഛൗബേ പറയുന്നു.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

വിദ്യ ബാലന്‍, അര്‍ഷദ് വാര്‍സി, നസീറുദ്ദീന്‍ ഷാ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഇഷ്‌കിയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഈ ചിത്രം ഒരുക്കുന്നത്.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

ചിത്രത്തില്‍ മാധുരി ചില ചൂടന്‍ ഐറ്റം ഗാനങ്ങള്‍ക്ക് ചുവടുവെയ്ക്കുന്നുണ്ട്. പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ആണ് ചിത്രത്തിന് കോറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും


ലഖ്‌നൊവി ഫ്‌ളേവറുമായിട്ടാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന. നസീറുദ്ദീന്‍ ഷായും മാധുരിയും ഒനന്നിയ്ക്കുന്ന ചില സ്റ്റീമി സീനുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. രണ്ടുപേരും തമ്മിലുള്ള ചൂടന്‍ ചുംബനസീനുകള്‍ ചിത്രത്തിലുണ്ട്.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

ഡാര്‍ക് കോമഡി ത്രില്ലറായിട്ടാണ് ഈ ചിത്രം ഒരുക്കുന്നത്. ഹുമ ഖുറേഷിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

മാധുരി തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ഗ്രേ ഗണത്തില്‍പ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

ആരാധകരുടെ ഹൃദയമിടിപ്പേറ്റാന്‍ മാധുരി വീണ്ടും

അണിയറക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ വച്ച് നോക്കിയാല്‍ ചിത്രം എല്ലാതരത്തിലും ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. നസീറുദ്ദീന്‍-മാധുരി ചൂടന്‍ രംഗങ്ങള്‍ക്കൊപ്പം അര്‍ഷദ് വാര്‍സി- ഹുമ ഖുറേഷി ചുംബനരംഗവും ചിത്രത്തിന് ചൂടേറ്റും.


English summary
The first teaser poster of the Naseeruddin Shah, Arshad Warsi, Madhuri Dixit Nene and Huma Qureshi starrer Dedh Ishqiya is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam