»   » മാധുരിയും നസീറുദ്ദീന്‍ ഷായും ചൂടന്‍ രംഗങ്ങളില്‍

മാധുരിയും നസീറുദ്ദീന്‍ ഷായും ചൂടന്‍ രംഗങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ കഴിവുറ്റ നടന്മാരില്‍ ഒരാളാണ് നസിറുദ്ദീന്‍ഷായെന്ന് പറഞ്ഞാല്‍ അതിലൊരു മറുവാക്കുണ്ടാകാന്‍ തരമില്ല, അടുത്തകാലത്താണ് ഒട്ടേറെ ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഷാ ബോളിവുഡില്‍ സജീവമായുണ്ട്. ഡേര്‍ട്ടി പിക്ചര്‍, ഇഷ്‌കിയ എന്നീ ചിത്രങ്ങളില്‍ വിദ്യ ബാലനൊപ്പം വളരെ ഇന്റിമേറ്റായ സീനുകളില്‍ പ്രത്യക്ഷപ്പെട്ട ഷാ ഇപ്പോഴിതാ പുതിയൊരു ചിത്രത്തിനായി തയ്യാറെടുക്കുന്നു.

ഈ ചിത്രത്തിലും ഇന്റിമേറ്റ് സീനുകള്‍ അല്‍പം കൂടുതല്‍ വേണ്ടിവരുന്ന കഥാപാത്രത്തെയാണ് ഷാ അവതരിപ്പിക്കുന്നത്. ദേദ് ഇഷ്‌കിയയെന്ന ചിത്രത്തിലാണ് ഷാ വീണ്ടും ചൂടന്‍ രംഗങ്ങളില്‍പ്രത്യക്ഷപ്പെടാന്‍ പോകുന്നത്, ചിത്രത്തില്‍ മാധുരിയാണ് ഷായുടെ നായികയായി എത്തുന്നത്. മാധുരിയ്‌ക്കൊപ്പം ഒരു നൃത്തരംഗത്തും ഷാ അഭിനയിക്കുന്നുണ്ട്.

Madhuri Dixit and Naseerudhin Shah

അഭിഷേക് ചൗബേയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇത്തരം ചൂടന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുക അത്ര എളുപ്പമല്ലെന്നും സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയില്‍ അഭിനയിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞാല്‍ മാത്രമേ ഇത്തരം രംഗങ്ങള്‍ക്ക് മനോഹാരിതയുണ്ടാവുകയുള്ളുവെന്നുമാണ് അഭിഷേക് പറയുന്നത്.

ബീഗം പരായെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മാധുരി അവതരിപ്പിക്കുന്നത്, വളരെ ശക്തമായൊരു കഥാപാത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു. ഹുമ ഖുറേഷി, അര്‍ഷാദ് വാര്‍സി എന്നിവര്‍ക്കൊപ്പവും മാധുരിയ്ക്ക് അല്‍പസ്വല്‍പം ചൂടന്‍ രംഗങ്ങള്‍ അഭിനയിക്കേണ്ടതുണ്ട് ഈ ചിത്രത്തില്‍.

English summary
Veteran actor Naseeruddin Shah shot a steamy scene with dancing diva Madhuri Dixit for its sequel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam