»   » പെണ്‍ഭ്രൂണഹത്യ തടയാന്‍ അമിതാഭ് ബച്ചന് കഴിയുമോ?

പെണ്‍ഭ്രൂണഹത്യ തടയാന്‍ അമിതാഭ് ബച്ചന് കഴിയുമോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ പ്രചരണം നയിക്കാന്‍ അമിതാഭ് ബച്ചനെ അംബാസഡറായി നിയമിക്കാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ദീപക് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അമിതാഭ് ബച്ചനോട് അപേക്ഷിച്ചുകൊണ്ടുള്ള കത്തയക്കുമെന്ന് മന്ത്രി അറിയിച്ചു.

മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ അടുത്തിടെ 19 പെണ്‍ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ കര്‍ശനമായ നിയമം കൊണ്ടുവരും എന്നാല്‍, പൊതുജനങ്ങളില്‍ ഇതിനായി അവബോധം കൊണ്ടുവരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും.

amitabh-bachchan

അമിതാഭ് ബച്ചനെ പോലെ ഒരാള്‍ അംബാസഡറായാല്‍ പലരും ഭ്രൂണഹത്യയില്‍ നിന്നും പിന്മാറിയേക്കാം. സംസ്ഥാനത്ത് സെക്‌സ് അനുപാതം ഉയര്‍ത്താന്‍ പരമാവധി പരിശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഒട്ടേറെ അനധികൃത ക്ലിനിക്കുകള്‍ ലിംഗനിര്‍ണയ ടെസ്റ്റുകള്‍ നടത്തിക്കൊടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. കര്‍ണാടക ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളോട് ഇവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

English summary
Maharashtra to request Amitabh Bachchan to lead drive against female foeticide

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam