»   » മകളെ ഇത്രയുമധികം സ്‌നേഹിക്കുന്ന പിതാവിനെ തിരിച്ചറിയാന്‍ ആലിയയ്ക്ക് കഴിയുന്നില്ലേ ??

മകളെ ഇത്രയുമധികം സ്‌നേഹിക്കുന്ന പിതാവിനെ തിരിച്ചറിയാന്‍ ആലിയയ്ക്ക് കഴിയുന്നില്ലേ ??

Posted By: Nihara
Subscribe to Filmibeat Malayalam

മക്കള്‍ക്ക് പ്രിയപ്പെട്ട അച്ഛനാണ് മഹേഷ് ഭട്ട്. മക്കളുടെ എല്ലാ കാര്യത്തിലും അവര്‍ക്ക് പിന്തുണ നല്‍കുന്ന പിതാവ്. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അച്ഛനാണെന്ന് മക്കള്‍ ഇടയ്ക്കിടയ്ക്ക് പറയാറുമുണ്ട്. എന്നാല്‍ ഈയ്യിടെയായി മഹേഷ് ഭട്ട് ആകെ സങ്കടത്തിലാണ്.

ബോളിവുഡിലെ മുന്‍നിര താരവും അഭിനേത്രിയുമായ ഇളയമകള്‍ ആലിയ ഭട്ടിനെ ഓര്‍ത്താണ് മഹേഷ് ഭട്ട് ഇപ്പോള്‍ വിഷമിക്കുന്നത്. സിനിമയില്‍ തിരക്കേറിയതോടെ മുംബൈയില്‍ ഫഌറ്റെടുത്ത് താമസിക്കുകയാണ് ആലി ഇപ്പോള്‍. എന്നാല്‍ സ്‌നേഹനിധിയായ ഇളയമകള്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതുമായി പൊരുത്തപ്പെടാന്‍ അച്ഛന് കഴിയുന്നില്ല.

മകളുടെ നിലപാടില്‍ മനംനൊന്ത് പിതൃഹൃദയം

സിനിമകളില്‍ സജീവമാവുന്നതിന്റെ ഭാഗമായി വീടു മാറി മുംബൈയില്‍ താമസമാക്കാനുള്ള മകളുടെ തീരുമാനത്തോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ചിരുന്നില്ല. സന്തോഷത്തോടെയാണ് അവളെ യാത്രയാക്കിയത്. എന്നാല്‍ അവള്‍ പോയതുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മഹേഷ് ഭട്ട് പറയുന്നത്.

അവളുള്ളപ്പോള്‍ വീടൊരു ഫെയറി ലേഡി പോലെയായിരുന്നു

ആലിയ ഭട്ട് വീട്ടിലുണ്ടായിരുന്നപ്പോള്‍ വീട് ഫെയറി ലേഡിയെപ്പോലെയായിരുന്നു. വീട് മുഴുവന്‍ ഓടി നടന്ന് വീട്ടിനെ സജീവമാക്കുമായിരുന്നു അവളെന്നും അച്ഛന്‍ പറയുന്നു.

മകളെ വല്ലാതെ മിസ്സ് ചെയ്യുന്നു

രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ മുതല്‍ ആലിയയുടെ കളിയും ചിരിയുമായി വീടാകെ ബഹളമയത്തിലാകും. ഇപ്പോള്‍ അതൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു.

സ്വാതന്ത്യം നല്‍കണമെന്ന് അറിയാം

മക്കള്‍ വളര്‍ന്നു കഴിഞ്ഞാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണമെന്ന് അറിയാം. സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കാന്‍ അവരെ പോത്സാഹിപ്പിക്കാറും ഉണ്ട്. എന്നാല്‍ ആലിയ ഇല്ലാതെ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലെന്നാണ് മഹേഷ് ഭട്ട് പറയുന്നത്.

English summary
Moving out of one's nest is not easy. Alia Bhatt along with elder sister Shaheen Bhatt has recently moved into a new place. But looks like daddy Mahesh Bhatt is majorly missing her daughter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam