»   » റായിസില്‍ നിന്നും മഹിറ പുറത്ത്; പാക് കാലാകാരന്മാരെ ബോളിവുഡ് ഒഴിവാക്കുന്നു

റായിസില്‍ നിന്നും മഹിറ പുറത്ത്; പാക് കാലാകാരന്മാരെ ബോളിവുഡ് ഒഴിവാക്കുന്നു

By: അക്ഷയ്‌
Subscribe to Filmibeat Malayalam

പാകിസ്ഥാന്‍ നടി മഹിറ ഖാനെ റായിസ് സിനിമയില്‍ നിന്ന് പുറത്താക്കി. ബോളീവുഡിലെ കിംഗ് ഖാന്‍ ഷാരൂക് ഖാന്‍ നായകനാകുന്ന സിനിമയാണ് റായിസ്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതാണ് മഹിറയെ പുറത്താക്കന്‍ കാരണം.

മഹിറ ഖാന് പകരമായി പുതിയ നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ത്യ- പാക് സംഘര്‍ഷം കാരണം പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങളെ വിലക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് ബോളിവുഡ് താരങ്ങളും തീരുമാനമെടുത്തിരുന്നു.

Mahira Khan

ഇത്തരം സാഹചര്യം വെച്ച് മഹിറയെ ഉള്‍പ്പെടുത്തികൊണ്ട് സിനിമ ചിത്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് റായിസിന്റെ നിര്‍മ്മാതാവ് റിതേ സ്ദാവാനി പറഞ്ഞു. ആദ്യം നടിയെ വച്ച് തന്നെ ദുബായില്‍ ചിത്രീകരിക്കാനാണ് തീരുമാനിച്ചത് എന്നാല്‍ അത് പ്രായോഗികമാകില്ലെന്ന് കണ്ടതോടെയാണ് നടിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ ദൊലാക്കിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

English summary
Mahira expelled from the movie Rayiz
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam