»   » എരിയുന്ന സിഗരറ്റുമായി പൊതുവേദിയില്‍ മഹിര, രണ്‍ബീറിനെ തിരഞ്ഞ് ആരാധകര്‍, വീഡിയോ വൈറല്‍!

എരിയുന്ന സിഗരറ്റുമായി പൊതുവേദിയില്‍ മഹിര, രണ്‍ബീറിനെ തിരഞ്ഞ് ആരാധകര്‍, വീഡിയോ വൈറല്‍!

Written By:
Subscribe to Filmibeat Malayalam
മഹിറ ഖാന്റെ പുകവലിക്കുന്ന ചിത്രം വീണ്ടും വൈറൽ ആകുന്നു | filmibeat Malayalam

മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ മഹിര ഖാന്റെ സ്‌മോക്കിങ് വീഡിയോ വൈറലായിരുന്നു. രണ്‍ബീറിനൊപ്പം സിഗരറ്റ് വലിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആരാധകര്‍ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. തന്റെ വ്യക്തിപരമായ കാര്യത്തില്‍ അനാവശ്യ ഇടപടെലുകള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് താരം രംഗത്തെത്തിയിരുന്നു.

കളി കാര്യമായി, താരദമ്പതികള്‍ ഒരുമിച്ചുള്ള ഗെയിം കടുത്തുപോയി, 'സൂപ്പര്‍ ജോഡി'ക്കെതിരെ രൂക്ഷവിമര്‍ശനം!

നാളുകള്‍ക്ക് ശേഷം മറ്റൊരു ചടങ്ങിനിടയില്‍ അതിഥികള്‍ക്കിടയില്‍ നിന്ന് കൂളായി സിഗരറ്റ് വലിക്കുന്ന മഹിരയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ രണ്‍ബീര്‍ ഒപ്പമില്ലാത്തതിന്റെ നിരാശയിലാണ് പാപ്പരാസികള്‍. താരം എവിടയെന്ന തരത്തില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!

മഹിരയുടെ സ്‌മോക്കിങ്ങ് വീഡിയോ

പൊതുവേദിയില്‍ പരസ്യമായി സിഗരറ്റ് വലിക്കുന്ന മഹിര ഖാന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിഥികള്‍ക്കിടയില്‍ നിന്ന് കൂളായാണ് താരം സിഗരറ്റ് വലിക്കുന്നത്. താരത്തിന്റെ ഈ പ്രവര്‍ത്തിയില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ഇത്തവണ വലിയ എതിര്‍പ്പില്ല

മുന്‍പും താരം പരസ്യമായി സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അന്ന് വന്‍പ്രതിഷേധവുമായി പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തില്‍ പ്രതിഷേധവുമായി അധികമാരും രംഗത്തെത്തിയിട്ടില്ല. പാക് അഭിനേത്രിയല്ലേ, അവര്‍ക്ക് തോന്നുന്നത് പോലെ ചെയ്‌തോട്ടെ എന്ന തരത്തിലുള്ള സമീപനമാണ് ഇപ്പോഴത്തേത്.

പുരുഷന്‍മാര്‍ക്ക് മാത്രമല്ല

സിഗരറ്റ് വലിക്കുന്നത് അത്ര പാപമൊന്നുമല്ലെങ്കിലും അത് പുരുഷന്‍മാരുടെ മാത്രം കുത്തകയാണെന്ന തരത്തിലുള്ള കാഴ്ചപ്പാടുകളാണ് കൂടുതല്‍ പേരും പുലര്‍ത്തുന്നത്. എന്നാല്‍ മഹിര നടത്തിയത് ബോള്‍ഡ് അറ്റംപ്‌റഅറാണെന്ന തരത്തില്‍ വന്‍പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പിന്തുണയുമായി ആരാധകര്‍

ഇത്തവണ മഹിരയ്ക്ക് പിന്തുണ അറിയിച്ചാണ് ആരാധകര്‍ രംഗത്തെത്തിയിട്ടുള്ളത്. സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് അഭിനന്ദനപ്രവാഹമാണ്. അത്തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തു ചിലര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ലണ്ടനില്‍ രണ്‍ബീറിനൊപ്പം

ലണ്ടനില്‍ വെച്ച് മഹിരയും രണ്‍ബീറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ലണ്ടനിലെത്തിയത്. തന്റെ പുതിയ ചിത്രത്തിന്‍രെ പ്രമോഷന് വേണ്ടിയണ് രണ്‍ബീര്‍ ലണ്ടനിലെത്തിയതെന്നും പാപ്പരാസികള്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്‍ബീറിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു

രണ്‍ബീറും മഹിരയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഹിരയും രണ്‍ബീറും ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും രൂക്ഷ വിമര്‍ശനത്തിന് പാത്രമായിരുന്നു. പാക്കിസ്ഥാനിലെ അഭിനേത്രികള്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. താരത്തിന്റെ വസ്ത്രധാരണത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അന്ന് രൂക്ഷമായി വിമര്‍ശിച്ചു

രണ്‍ബീറും മഹിരയും പൊതു സ്ഥലത്ത് നിന്ന് പുകവലിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് ശേഷം താരങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സമൂഹത്തിനെ തെറ്റായി ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തിവിട്ടതിനെതിരെ പലരും താരങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. ബോധപൂര്‍വ്വമായി പുറത്തുവിട്ട ചിത്രങ്ങളായിരുന്നു ഇത്.

വീഡിയോ കാണൂ

സ്വകാര്യ ചടങ്ങിനിടയില്‍ സിഗരറ്റ് വലിക്കുന്ന മഹിര,വീഡിയോ കാണൂ

English summary
Mahira Khan Shamed For Smoking Yet Another Time; SECRETLY Meets Ranbir Kapoor?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X