»   » രണ്‍ബീറുമൊത്തുള്ള ചിത്രങ്ങള്‍ വൈറലായത് മാനസികമായി ഏറെ തളര്‍ത്തി.. തുറന്നുപറച്ചിലുകളുമായി മഹിര ഖാന്‍!

രണ്‍ബീറുമൊത്തുള്ള ചിത്രങ്ങള്‍ വൈറലായത് മാനസികമായി ഏറെ തളര്‍ത്തി.. തുറന്നുപറച്ചിലുകളുമായി മഹിര ഖാന്‍!

Posted By:
Subscribe to Filmibeat Malayalam

രണ്‍ബീര്‍ കപൂറിനൊപ്പമുള്ള മഹിര ഖാന്റെ ചിത്രങ്ങള്‍ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പാക്കിസ്ഥാനിലെത്തിയ രണ്‍ബീര്‍ മഹിരയെ കാണാന്‍ ചെന്നതും ഇരുവരും ഒരുമിച്ച് സിഗരറ്റ് വലിക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പുതിയ ചിത്രത്തിന്റെ പ്രമോഷനല്‍ പരിപാടിക്കിടയിലാണ് മഹിര ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്.

പേടിച്ചു വിറച്ചാണ് ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.. ജീവിതത്തില്‍ ഏറെ ഭയന്നിരുന്ന കാര്യം!

'ചാലക്കുടിക്കാരന്‍ ചങ്ങാതി' ക്ക് തടസ്സവുമായി പ്രമുഖ സംവിധായകന്‍! വെളിപ്പെടുത്തലുമായി വിനയന്‍!

ഉപ്പും മുളകും പരമ്പരയിലെ കുട്ടു മാമന്‍ വിവാഹിതനായോ? സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആ ചിത്രം?

മാനസികമായി ഏറെ തളര്‍ത്തിയൊരു സംഭവമായിരുന്നു അത്. താരത്തിന്‍രെ വസ്ത്ര ധാരണത്തെക്കുറിച്ചും പരസ്യമായി സിഗരറ്റ് വലിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ശരിക്കും തകര്‍ന്നുപോയ ദിനങ്ങള്‍

മാനസികമായി വല്ലാതെ തളര്‍ത്തിയ സംഭവമായിരുന്നു അത്. ഈ വിവാദത്തില്‍ പ്രതികരിക്കില്ലെന്ന് കരുതിയതും അത് കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറയാനുള്ള മാനസിക അവസ്ഥ തനിക്കുണ്ടെന്നും അവര്‍ പറയുന്നു.

ഒരുപാട് പറയാനുണ്ടായിരുന്നു

സംഭവമായി ബന്ധപ്പെട്ട് തനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. എന്നാല്‍ നിത്യേന അതേക്കുറിച്ച് സംസാരിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് മനസ്സിലായപ്പോഴാണ് അത് വേണ്ടെന്ന് വെച്ചത്.

ട്രോളുകളെക്കുറിച്ച് ചിന്തിക്കുന്നില്ല

തനിക്കെതിരെ പ്രചരിച്ച ട്രോളുകളെക്കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞു. വിമര്‍ശനം ഉയര്‍ത്തിയവരോട് യാതൊരുവിധ പരാതിയും തനിക്കില്ലെന്നും താരം പറയുന്നു.

പെര്‍ഫെക്ട് റോള്‍ മോഡല്‍ എന്ന് പറയാന്‍ കഴിയില്ല

നല്ല മാതൃക എന്ന നിലയില്‍ ആരാധകര്‍ പലപ്പോഴും തന്നെ ഉയര്‍ത്തിക്കാണിക്കാറുണ്ട്. നല്ല മാതൃകയാണ് താന്‍ പക്ഷേ പെര്‍ഫെക്റ്റ് മാതൃകയല്ല. തനിക്കും തെറ്റ് പറ്റാമെന്നും അവര്‍ പറയുന്നു.

വ്യക്തിപരമായ കാര്യമാണ്

രണ്‍ബീറിനെ കാണാന്‍ പോയത് തന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സ്വന്തം ജീവിതം എങ്ങനെയാകണമെന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ട്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് ഔട്ടിങ്ങിന് പോകുന്നത് സ്വാഭാവികമാണെന്നുമായിരുന്നു അന്ന് മഹിര പ്രതികരിച്ചത്.

സിനിമയ്കപ്പുറത്തുള്ള ജീവിതം

സിനിമയില്‍ സിഗരറ്റ് വലിക്കരുതെന്ന് ആരാധകര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. അക്കാര്യം താന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും മഹിര പറയുന്നു. സിനിമയ്ക്കും അപ്പുറത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കേണ്ട ആവശ്യമുണ്ടോയെന്നും താരം ചോദിക്കുന്നു. ചെയ്യുന്നതെല്ലാം ലോകത്തിന് മുന്നില്‍ കാണിക്കേണ്ട ആവശ്യകതയെന്താണെന്നാണ് താരം ചോദിക്കുന്നത്.

English summary
Mahira Khan Was Completely SHATTERED When Her Photos With Ranbir Kapoor Went VIRAL!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam