For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചിതരാണ്; എന്നിട്ടും ഒരുമിച്ചെത്തി, മകന് വേണ്ടി എയര്‍പോര്‍ട്ടിലെത്തിയ മലൈകയും മുൻഭർത്താവ് അര്‍ബ്ബാസും

  |

  ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ബ്ബാസ് ഖാനും ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ഖാന്‍ കുടുംബത്തിലേക്ക് മരുമകളായി ചെന്നതിനെ കുറിച്ച് മലൈക പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. അതേസമയം പത്തൊമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ടാണ്. ഈ ബന്ധത്തില്‍ ജനിച്ച മകന്‍ അര്‍ഹാനെ രണ്ടാളും ഒരുപോലെ സംരക്ഷിക്കുകയും ചെയ്തു.

  ഇപ്പോഴിതാ മകനുവേണ്ടി താരങ്ങള്‍ ഒരുമിച്ച് ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഞായറാഴ്ച മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് മലൈകയും അര്‍ബാസും ഒരുമിച്ച് കണ്ടുമുട്ടിയത്. പതിവു പോലെ ഇത്തവണയും മകന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു താരങ്ങള്‍ ഒരുമിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും കണ്ട താരങ്ങള്‍ നല്ല സൗഹൃദത്തോടെ പരസ്പരം സംസാരിച്ചു നില്‍ക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

  മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള താരങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മകന്‍ അര്‍ഹാനെ എയര്‍പോര്‍ട്ടില്‍ കൊണ്ട് ചെന്ന് ആക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍. മകനോട് യാത്ര പറയുകയും സ്‌നേഹം പങ്കുവെക്കുകയും ഒക്കെ ചെയ്തിരുന്നു. വിദേശത്തുള്ള അന്താരാഷ്ട്ര സര്‍വകലാശാലയില്‍ ചേര്‍ന്ന് ഉയര്‍ന്ന വിദ്യാഭ്യസത്തിനുള്ള തയ്യാറെടുപ്പിലാണ് താരപുത്രനും പത്തൊന്‍പത് വയസുകാരനുമായ അര്‍ഹാന്‍ ഖാന്‍.

  സിനിമയിലെ സെക്‌സ് സീനുകള്‍ എടുക്കുന്നത് ഇങ്ങനെയാണ്; ബെഡ് റൂം രംഗങ്ങളെ കുറിച്ച് ഇൻ്റിമസി ഡയറക്ടർ നേഹ വ്യാസ്

  ചാരനിറമുള്ള ജാക്കറ്റും ടൈറ്റ് പാന്റും ഷൂവും ധരിച്ചാണ് മലൈക എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. അര്‍ബ്ബാസ് വെള്ള ടീ ഷര്‍ട്ടും ഡെനീം പാന്റുമാണ് ധരിച്ചത്. ഇരുവരും മാസ്‌ക് വെച്ച് സുരക്ഷ പാലിക്കുകയും ചെയ്തിരുന്നു. അതേ സമയം മകന്‍ അര്‍ഹാന്‍ പച്ച നിറമുള്ള ജാക്കറ്റും ഷോള്‍ഡറില്‍ ബാഗും ധരിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. പിതാവിനോട് യാത്ര ചോദിച്ചതിന് ശേഷം അമ്മയെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും തമ്മില്‍ സംസാരിക്കുന്നതും കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.

  മകന് വേണ്ടി ഒരുമിച്ച താരങ്ങളെ അഭിനന്ദിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. അവര്‍ മകന് വേണ്ടി മാതാപിതാക്കളുടെ കടമ നിര്‍വഹിക്കുകയാണ്. കോ പാരന്റിംഗ് എന്ന് പറയുന്നത് ഹൃദയത്തിന്റെ ഐക്കണ്‍ ആണെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. അതേ സമയം സുഹൃത്തുക്കളെ പോലെ നിന്ന് മലൈകയും അര്‍ബ്ബാസും സംസാരിക്കുന്നത് കാണുന്നതും വലിയ സന്തോഷം നല്‍കുന്നതാണ്. വേര്‍പിരിഞ്ഞെങ്കിലും ശത്രുക്കളെ പോലെ ഒളിച്ച് നിന്ന് ആക്രമിക്കാന്‍ ഇരുവരും ശ്രമിക്കുന്നില്ല. പകരം സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നത് മനോഹരമായൊരു കാഴ്ചയാണ്.

  അനിയത്തി അമ്മയായി, നോര്‍മല്‍ ഡെലിവറി ആയിരുന്നു; കുഞ്ഞിന് പേര് കണ്ടുവെച്ചിട്ടുണ്ടെന്നും നടി മൃദുല വിജയ്

  പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2017 ലാണ് മലൈകയും അര്‍ബ്ബാസും വേര്‍പിരിയുന്നത്. നിലവില്‍ നടന്‍ അര്‍ജുന്‍ കപൂറുമായി മലൈക പ്രണയത്തിലാണ്. ഇറ്റാലിയന്‍ മോഡലായ ജോര്‍ജിയ ആന്‍ഡ്രാനിയുമായി അര്‍ബ്ബാസും പ്രണയത്തിലാണ്. എങ്കിലും മകന്റെ കാര്യത്തിന് വേണ്ടി ഇരുവരും ഒരുമിക്കുന്നത് ഇത് ആദ്യമായിട്ടല്ല. പലപ്പോഴും താരങ്ങള്‍ അര്‍ഹാന് വേണ്ടി തിരക്കുകളൊക്കെ മാറ്റി വെക്കാറുണ്ട്. ഒരിക്കല്‍ വിവാഹമോചനത്തെ കുറിച്ചുള്ള മകന്റെ അഭിപ്രായം എന്താണെന്ന് അര്‍ബ്ബാസ് തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പടുത്തിയിരുന്നു. എന്റെ മകന് ഇപ്പോള്‍ 12 വയസായി. അവന് എ്‌ലാം മനസിലാവും. എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവന് തന്നെ അറിയാം എന്നാണ് അര്‍ബ്ബാസ് പറഞ്ഞത്. നിലവില്‍ അര്‍ഹാന് 19 വയസായി.

  English summary
  Malaika Arora And Arbaaz Khan Latest Video Goes Viral At Airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X