»   » വീണ്ടും മലൈകയുടെ ഐറ്റം നമ്പര്‍

വീണ്ടും മലൈകയുടെ ഐറ്റം നമ്പര്‍

Posted By:
Subscribe to Filmibeat Malayalam

മലൈക അറോറ ഖാന്‍ എന്നു കേള്‍ക്കുമ്പോഴേ ആളുകളുടെ ഹൃദയത്തില്‍ ഛയ്യ..ഛയ്യ എന്നൊരു താളമായിരിക്കും. ആ ഗാനം പോലെ ഹൃദയങ്ങള്‍ ഏറ്റെടുത്തൊരു ഐറ്റം നമ്പര്‍ ബോളിവുഡില്‍ പിന്നീടുണ്ടായിട്ടില്ലെന്നാണ് മലൈകയുടെ ആരാധകര്‍ പറയാറുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയ്ക്കുമുകളില്‍ ഷാരൂഖും മലൈകയുമൊന്നിച്ച് ചുവടുവെച്ചപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത് മനോഹരമായ ഒരു ഗാനവും ഒപ്പം മികച്ചൊരു ഐറ്റം നമ്പര്‍ കലാകാരിയെയും കൂടിയായിരുന്നു.

ഇപ്പോഴിതാ മലൈക വീണ്ടുമെത്തുകയാണ്, അതേ ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമായ ഹാപ്പി ന്യൂഇയറില്‍ മലൈകയുടെ ഐറ്റം നമ്പര്‍ കൊണ്ടുവരുകയാണ് സംവിധായിക ഫറാ ഖാന്‍.

ഹാപ്പി ന്യൂ ഇയറിന്റ സൈറ്റില്‍ മലൈകയുടെ നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രങ്ങള്‍ ഫറ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഛയ്യ..ഛയ്യ കഴിഞ്ഞ് പതിനഞ്ചു വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും മലൈക മാറിയിട്ടില്ല. ജോലിയോടുള്ള ആത്മാര്‍ത്ഥ, കൃത്യനിഷ്ഠ ഒന്നും മാറാതെ നില്‍ക്കുന്നുവെന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഫറ എഴുതിയിരിക്കുന്ന കുറിപ്പ്.

1998ല്‍പുറത്തിറങ്ങിയ ദില്‍സേ എന്ന ചിത്രത്തിലായിരുന്നു മലൈകയുടെ ആദ്യ ഐറ്റം നമ്പര്‍. മണിരത്‌നമായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. ഫറാ ഖാനായിരുന്നു അന്ന് ആ ഗാനത്തിന്റെ കോറിയോഗ്രാഫി നിര്‍വ്വഹിച്ചത്. ഹാപ്പി ന്യൂ ഇയറില്‍ലും സംവിധായിക തന്നെയാണ് കോറിയോഗ്രാഫറാകുന്നത്. ഇതിന് മുമ്പ് മലൈക ചുവടുവെച്ച മൂന്ന് ഗാനങ്ങള്‍ക്ക് ഫറാ ഖാന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ചിട്ടുണ്ട്. എന്തായാലും ഷാരൂഖിനൊപ്പം മലൈക വീണ്ടുമെത്തുന്നതറിഞ്ഞ് ആരാധകര്‍ പ്രതീക്ഷയിലാണ്.

English summary
Malaika Arora Khan, who is Bollywood's most famous item girl is all set to do a cameo performance in Shahrukh Khan's upcoming film titled Happy New Year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam