»   » അവര്‍ കതക് തകര്‍ത്ത് അകത്തു വന്നു വേണ്ടതെല്ലാം ചെയ്തു;നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു !!

അവര്‍ കതക് തകര്‍ത്ത് അകത്തു വന്നു വേണ്ടതെല്ലാം ചെയ്തു;നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

  പുതുവര്‍ഷ രാവില്‍ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമ സംഭവത്തില്‍ സിനിമാ രാഷ്ട്രീയ സാസ്‌കാരിക രംഗത്തുളളവരെല്ലാം പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളും സംഭവത്തില്‍ തങ്ങളുടെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

  സംഭവത്തോടു ബന്ധപ്പെട്ട് ബോളിവുഡ് നടി മലെയ്ക അറോറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്. സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് പാശ്ചാത്യ സംസ്‌ക്കാരമാണെങ്കില്‍ അവരെ മാനഭംഗപ്പെടുത്തുന്നതാണോ ഇന്ത്യന്‍ സംസ്‌കാരമെന്നു മലൈക ചോദിക്കുന്നു.

  സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴെല്ലാം എല്ലാവരും എപ്പോഴും കുറ്റപ്പെടുത്തുന്നത് ഇരകളെയാണെന്നു നടി പറയുന്നു. എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ എന്നവസാനിക്കുന്ന വാക്യങ്ങളാണ് നടിയുടെ സ്റ്റാറ്റസുകള്‍...

  മെട്രോ പൊളിറ്റന്‍ സിറ്റിയില്‍ സുഹൃത്തുക്കളോടൊപ്പം

  ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ എന്റെ സുഹൃത്തുക്കളൊടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ എന്നെ ആക്രമിച്ചത്. പക്ഷെ എന്റെസുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ

  സുഹൃത്തുക്കള്‍ക്കൊപ്പം ഡിസ്‌കോ ബാറില്‍

  അതുകൊണ്ട് അടുത്ത തവണ പോയത് ഡിസ്‌കോ ബാറിലേക്കായിരുന്നു. അവിടെ വച്ച് അവര്‍ നോട്ടമിട്ടത് എന്റെ വസ്ത്രങ്ങളിലായിരുന്നു. അവിടെവെച്ച് അവരെന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു. പക്ഷെ അപ്പോഴും എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.

  യാത്ര കോളേജിലേക്ക്

  അടുത്ത യാത്ര കൊളേജിലേക്കായിരുന്നു. സമൂഹം മാന്യതയുള്ള വസ്ത്രമെന്നു വിളിക്കുന്ന സല്‍വാര്‍ ധരിച്ചായിരുന്നു പോയത്. അപ്പോള്‍ അവര്‍ ആള്‍ക്കൂട്ടത്തിന നടുവില്‍വെച്ച് എന്റെ പിന്‍ഭാഗത്തു തട്ടി. അപ്പോഴും ഞാനോര്‍ത്തു എന്റെ സംരക്ഷണം എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.

  വീടിനുള്ളില്‍

  അതിനു ശേഷം പുറത്തേക്കുപോവേണ്ടെന്നു കരുതി വീടിനുള്ളില്‍ തന്ന ഇരിപ്പു തുടര്‍ന്നു. അപ്പോള്‍ അവര്‍ കതക് തല്ലിത്തകര്‍ത്ത് അകത്തേക്കു വന്നു അവര്‍ക്കുവേണ്ടതെല്ലാം എന്റെ ശരീരത്തില്‍ ചെയ്തശേഷം അതൊരു വിഡിയോ ടേപ്പിലാക്കി സ്ഥലംവിട്ടു. കാരണം എന്റെ സുരക്ഷ എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.

  കുടുംബാംഗങ്ങളോടൊപ്പം

  കുടുംബാംഗങ്ങളുടെ കൂടെ കഴിയാമെന്നു വിചാരിച്ചപ്പോള്‍ അവിടെയും എന്റെ പ്രതീക്ഷ തെറ്റി. എന്റെ ബന്ധുക്കള്‍ തന്നെ വേട്ടക്കാരായെത്തി. അവര്‍ എന്റെ വസ്ത്രങ്ങള്‍ ദൂരെയെറിഞ്ഞ് മതിയാവോളം എന്നെ ഉപയോഗിച്ചു. കാരണം എന്റെ സുരക്ഷ എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ...

  കുളിമുറിയിലും രക്ഷയില്ല

  കുളിമുറിയുടെ കതകടച്ചു കുറ്റിയിട്ടാലും എനിക്കിപ്പോള്‍ പേടിയാണ്. കാരണം അടുത്ത വീടിന്റെ ടെറസിന്‍മുകളിലിരുന്ന് അവര്‍ എന്നെ നോക്കുന്നുണ്ടാവും. അതുകൊണ്ട് ഞാനിപ്പോള്‍ കുളിക്കാറില്ല. കാരണം സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.

  ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ്

  ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ്. ഒളിംപിക്‌സിന്‍ സ്വര്‍ണ്ണമെഡലുകള്‍ നേടിക്കൊണ്ട് ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവള്‍, ആര്‍മി ഓഫീസര്‍, വലിയ സ്ഥാപനങ്ങളുടെ സിഇഒ, ഒരുപാടു രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോകത്തോട് ആത്മവിശ്വസത്തോടെ സംസാരിക്കുന്നവള്‍. ഇതില്‍ക്കൂടുതലൊക്കെ എനിക്കു ചെയ്യണമെന്നുണ്ട് . പക്ഷെ അതിനു സാധിക്കണമെങ്കില്‍ ഈ കുളിമുറിയില്‍ നിന്നു സുരക്ഷിതയായി ഞാന്‍ പുറത്തു കടക്കണം. കാരണം എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ..

  ഒരു ഫേസ്ബുക്ക് പോസ്‌ററിന്റെ പകര്‍പ്പ്

  ഒരു ഫേസ്ബുക്ക് യൂസറുടെ സ്റ്റാറ്റസാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതെന്നും അവ മോഷണം നടത്തിയതാണെന്നുമുള്ള ആരോപണണങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

  English summary
  In an Instagram post with a black image, actress Malaika Arora has expressed her outrage over the recent case of mass molestation of women in Bengaluru. The note, which was first shared by Facebook user Darshan Mondkar, was used by Malaika as the caption of her post.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more