For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലൈകയെക്കാള്‍ പങ്കാളിയ്ക്ക് 12 വയസ് കുറവ്; താരപുത്രനുമായുള്ള ബന്ധത്തില്‍ കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് നടി

  |

  ബോളിവുഡില്‍ നടിയായും മോഡലായും നര്‍ത്തകിയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടിയാണ് മലൈക അറോറ. നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മ കൂടിയായ മലൈകയുടെ പ്രണയകഥയാണ് നിരന്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. താരപുത്രനും നടനുമായ അര്‍ജുന്‍ കപൂറും മലൈകയും തമ്മിലാണ് വര്‍ഷങ്ങളായി പ്രണയത്തിലായത്. ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതും. എന്നാല്‍ മലൈകയെക്കാള്‍ അര്‍ജുന് വളരെ പ്രായം കുറവാണെന്നുള്ളത് പല വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.

  വെള്ള അഴകിൽ ലോക സുന്ദരി ഐശ്വര്യ റായി, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  ഒരുമിച്ച് ജീവിക്കാനൊരുങ്ങിയവര്‍ ആണെങ്കിലും പുരുഷനെക്കാള്‍ സ്ത്രീയ്ക്ക് പ്രായം കൂടുതലുണ്ടെന്നത് വലിയ തെറ്റായി പലരും ചൂണ്ടി കാണിച്ചു. ഇതേ കാരണം ആരോപിച്ച് മലൈകയെ പലതരം വാക്കുകള്‍ ഉപയോഗിച്ച് അധിഷേപിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ സന്തുഷ്ടമായി കഴിയുകയാണ് ഇരുവരും. ഇതിനിടെയില്‍ മലൈകയുടെ ജന്മദിനം കൂടി വന്നിരിക്കുകയാണ്. ഇതോടെ വീണ്ടും നടിയുടെ പ്രായം സംബന്ധിച്ചും അര്‍ജുനുമായിട്ടുള്ള പ്രണയകഥയും ഇന്റര്‍നെറ്റില്‍ തരംഗമായി മാറി.

  നടനും നിര്‍മാതാവുമായ അര്‍ബ്ബാസ് ഖാനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് മലൈക അര്‍ജുന്‍ കപൂറുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരുടെയും ബന്ധം രഹസ്യമായിരുന്ന കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നു. പിന്നീട് രണ്ടാളും ഔദ്യോഗികമായി തന്നെ പ്രണയത്തിലാണെന്ന് അറിയിച്ചു. ജന്മദിനങ്ങളും അവധി ആഘോഷങ്ങളും യാത്രയുമൊക്കെ ഒരുമിച്ച് ആയതോടെ രണ്ടാളും ലിവിംഗ് റിലേഷനില്‍ ആണെന്നും വാര്‍ത്തയെത്തി. വിവാഹത്തെ കുറിച്ച് പലപ്പോഴായി അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ തുറന്ന് സംസാരിച്ചിട്ടില്ല.

  ഇതിനിടയിലാണ് മലൈക തന്റെ നാല്‍പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്നത്. 1973 ഒക്ടോബര്‍ 23 നാണ് മലൈക ജനിക്കുന്നത്. അച്ഛന്‍ പഞ്ചാബ് സ്വദേശിയും അമ്മ മലയാളിയും ആയതിനാല്‍ നടി പാതി മലയാളി കൂടിയാണ്. ഇന്നിതാ പ്രിയതമയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഫോട്ടോസുമായിട്ടാണ് അര്‍ജുന്‍ എത്തിയിരിക്കുന്നത്. അര്‍ജുന് സ്‌നേഹത്തോടെ ചുംബനം നല്‍കുകയാണ് മലൈക. അത് ആസ്വദിച്ച് ചിരിച്ചേണ്ട് ഇരിക്കുന്ന അര്‍ജുനെയും ചിത്രത്തില്‍ കാണാം. 'ഈ ദിവസത്തിലോ മറ്റ് ഏതെങ്കിലും ദിവസമോ നിന്നെ ചിരിപ്പിക്കുക മാത്രം മതി എനിക്ക്. ഈ വര്‍ഷം നീ ഏറ്റവും കൂടുതല്‍ പുഞ്ചിരിക്കട്ടേ', എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി അര്‍ജുന്‍ എഴുതിയത്.

  ഇതിന് താഴെ മലൈകയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഈ ചിത്രത്തില്‍ ഞാന്‍ നിന്നെ ചിരിപ്പിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പറഞ്ഞ് മലൈകയും എത്തിയിരുന്നു. എന്നാല്‍ ഫോട്ടോ എടുത്ത് തന്നതിന് കടപ്പാട് വേണമെന്ന് പറഞ്ഞ് നടി കരീന കപൂറും വന്നിരിക്കുകയാണ്. ഫോട്ടോ എടുത്ത് തന്നതിന്റെ കടപ്പാട് എനിക്ക് വേണം അര്‍ജുന്‍ കപൂര്‍ ജി.. എന്നാണ് കരീന കമന്റിട്ടിരിക്കുന്നത്. പ്യാര്‍ എന്ന കമന്റുമായി രണ്‍വീര്‍ സിംഗും, ദിയ മിര്‍സ, മനീഷ് മല്‍ഹോത്ര, തുടങ്ങി സിനിമാ മേഖലയില്‍ നിന്നും അനേകം പേരാണ് താരങ്ങളുടെ സ്‌നേഹത്തിന് ആശംസ അറിയിക്കുന്നത്.

  സഹായിക്കണമെന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് പറഞ്ഞു; മഞ്ജു വാര്യർ മഹാലക്ഷ്മിയാണെന്നും നടി സേതുലക്ഷ്മി

  പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

  2016 മുതലാണ് അര്‍ജുന്‍ കപൂറും മലൈകയും അടുപ്പത്തിലാവുന്നത്. അന്ന് മുതല്‍ ഇരുവരുടെയും പേരുകള്‍ തരംഗമായിരുന്നു. മലൈകയ്ക്ക് നാല്‍പ്പത്തിയെട്ട് വയസാവുമ്പോള്‍ അര്‍ജുന് 36 വയസാണ്. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസം പലരും ചര്‍ച്ചയാക്കി. എന്നാല്‍ തങ്ങളുടെ ബന്ധത്തില്‍ പ്രായം ഒരു തടസമായി കടന്ന് വരാറില്ലെന്നാണ് മലൈക മുന്‍പ് പറഞ്ഞിട്ടുള്ളത്. തന്റെ വാക്കുകള്‍ ആരും കാര്യമാക്കില്ല. എന്നാല്‍ ഒരു പുരുഷന്‍ തന്നെക്കാള്‍ വളരെ പ്രായം കുറവായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഇവിടെ ആര്‍ക്കും പ്രശ്‌നമല്ല. നേരെ തിരിച്ച് സംഭവിക്കുമ്പോഴാണ് പ്രശ്‌നമെന്ന് നടി തുറന്നടിച്ചിരുന്നു. അതിന്റെ പേരില്‍ തനിക്ക് വന്ന പേരുകളെ കുറിച്ചും നടി സൂചിപ്പിച്ചു. ഇവിടെ രണ്ട് ഹൃദയങ്ങളാണ് ഒന്നിക്കുന്നത്. അവിടെ മറ്റൊന്നും തടസ്സമല്ലെന്ന ചിന്തിക്കാന്‍ കഴിയാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും നടി വ്യക്തമാക്കി.

  പടച്ചോൻ്റെ പ്രകാശത്തിൻ്റെ അംശമുള്ളയാൾ; മമ്മൂക്ക ദൈവം ആണോന്ന് ചോദിച്ചാൽ അല്ല, ദൈവീകമാണ്, വൈറൽ കുറിപ്പ്

  English summary
  Malaika Turns 48, She Opens Up When A Women Romance A Younger Man She Will Called Desperate And A Buddhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X