»   » ഒപ്പത്തിലെ മോഹന്‍ലാലാകാന്‍ ബോളിവുഡില്‍ യോഗ്യന്‍ ആരാണ്, ജയരാമനെ കണ്ടെത്തി!

ഒപ്പത്തിലെ മോഹന്‍ലാലാകാന്‍ ബോളിവുഡില്‍ യോഗ്യന്‍ ആരാണ്, ജയരാമനെ കണ്ടെത്തി!

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഏറ്റവും മികച്ച ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ ഒപ്പം. മുമ്പ് ഒത്തിരി ചിത്രങ്ങളില്‍ അന്ധന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മോഹന്‍ലാല്‍ ഒരുമുഴു നീള അന്ധന്‍ വേഷത്തില്‍ എത്തുന്നത്.

സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ഇപ്പോള്‍ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.


അക്ഷയ് കുമാറല്ല

മുമ്പ് അക്ഷയ് കുമാര്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ജയരാമന്റെ വേഷം അവതരിപ്പിക്കുമെന്നാണ് കേട്ടത്. എന്നാല്‍ അക്ഷയ് കുമാറല്ല. അജയ് ദേവ്ഗണാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷം അവതരിപ്പിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.


ജയരാമന്‍ എന്ന കഥാപാത്രം

ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍. മുമ്പ് മോഹന്‍ലാല്‍ അന്ധന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരുമുഴു നീള അന്ധന്‍ വേഷത്തില്‍ എത്തുന്നത്.


ദൃശ്യത്തിന് ശേഷം

ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിലും അജയ് ദേവ്ഗണായിരുന്നു നായകന്‍. ഇപ്പോള്‍ സ്വന്തം സംവിധാന ചിത്രമായ ശിവായിക്ക് ശേഷം അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.


മികച്ച കളക്ഷന്‍

സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ഒപ്പത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 50 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.


English summary
Malayalam film Oppam hindi remake.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam