»   »  ഇർഫാൻ ഖാൻ ഗുരുതരാവസ്ഥയിൽ? തലച്ചോറിൽ ക്യാൻസർ, സുഹൃത്ത് പറയുന്നത് ഇങ്ങനെ...

ഇർഫാൻ ഖാൻ ഗുരുതരാവസ്ഥയിൽ? തലച്ചോറിൽ ക്യാൻസർ, സുഹൃത്ത് പറയുന്നത് ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

നടി ശ്രീദേവിയുടെ വിയോഗം സൃഷ്ടിച്ച വേദനകൾ വിട്ടു മായുന്നതിനും മുൻപ് മറ്റൊരു ദുഃഖം കൂടി ബോളിവുഡിനെ തേടി എത്തുകയാണ്. ബോളിവുഡ് താരം ഇർഫാൻ ഖാന്റെ രോഗ വിവരമാണ്. താരത്തിന്റെ അസുഖ വാർത്ത ബോളിവുഡിനേയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. ഇർഫാൻ ഖാൻ തന്നെയാണ് അസുഖത്തെ കുറിച്ച്  തുറന്നു പറഞ്ഞത്. താൻ ഒരു അപൂർവ്വ രോഗത്തിന്റെ പിടിയിലാണെന്നും തളരാതെ പോരാടുമെന്നും താരം ട്വിറ്റ് ചെയ്തിരുന്നു.

irfan khan

എന്നോടു കളി വേണ്ട!! റിമി ടോമിയെ വെല്ലുവിളിച്ച് കൺമണിയുടെ പാട്ട്, വീഡിയോ വൈറൽ

ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം ഇർഫാൻ ഖാന്റെ അസുഖത്തെ കുറിച്ചാണ്. നിരവധി ഊഹാപോഹങ്ങളാണ് അസുഖത്തെ കുറിച്ചു ഇപ്പോൾ പ്രചരിക്കുന്നത്. ഇതിൽ കൂടുതലും വ്യാജ പ്രചരണങ്ങളാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ ഇർഫാൻഖാന്റെ സുഹൃത്തും ട്രേഡ് അനലിസ്റ്റുമായ കോമൽ നാഹ്ത രംഗത്തെത്തിയിട്ടുണ്ട്.

ബോണി കപൂറല്ലാതെ ശ്രീദേവിക്ക് മറ്റൊരു ഭർത്താവ്? വേർപാടിൽ ജലപാനമുപേക്ഷിച്ചു, വീഡിയോ കാണാം

തലച്ചോറിൽ ക്യാൻസർ

ഇർഫാൻ ഖാന് തലച്ചോറിൽ ക്യാൻസറാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. കൂടാതെ താരത്തിന്റെ അവസ്ഥ ഗുരുതരമാണെത്ര. ഇതിനെ തുടർന്ന് കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഒന്നുമറിയാതെ താരം

അതെ സമയം മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്ന വാർത്തകളെ ഖണ്ഡിക്കു വിധം താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കോമൽ നാഹ്ത രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അക്ഷരം പ്രതി തെറ്റാണ്. കൂടാതെ ദൈവത്തിന്റെ അനുഗ്രഹത്താൽ അദ്ദേഹം ഇപ്പോഴും ദില്ലിയിൽ സുഖമായി ഇരിക്കുന്നുണ്ടെന്നും കോമൽ പറഞ്ഞു.

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്

തന്റെ രോഗ വിവരം ആരാധകരോട് പങ്കുവെച്ചപ്പോൾ തന്നെ അസുഖത്തെ കുറിച്ച് വ്യാജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നു താരം പറഞ്ഞിരുന്നു. രോഗത്തെ കുറിച്ചുള്ള ചെറിയ വിവരം മാത്രമേ തനിയ്ക്ക് ലഭിച്ചിട്ടുള്ളു. രോഗനിർണ്ണയത്തിനായി കൂടുതൽ പരിശോധനകൾ ആവശ്യമുണ്ട്. പത്തു ദിവസത്തിനകം കൂടുതൽ കാര്യങ്ങൾ ആരാധകരെ താൻ തന്നെ അറിയിക്കുമെന്നു ഇർഫാൻ ഖാൻ ട്വീറ്റ് ചെയ്തിരുന്നു.

ചിത്രം നീട്ടിവെച്ചു

വിശാൽ ഭരദ്വരാജിന്റെ പുതിയ ചിത്രമാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്. ഇർഫാൻ ഖാൻ മഞ്ഞപിത്തമായതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നീട്ടിവെയ്ക്കുന്നു എന്ന് സംവിധായകൻ വിശാൽ ഭരദ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരേയും സഹപ്രവർത്തകരേയും ഞെട്ടിക്കും വിധം ഇർഫാൻഖന്റെ ട്വീറ്റ് പുറത്തു വന്നത്. ഇപ്പോൾ താരത്തിനുള്ള പ്രാർത്ഥനയിലാണ് ആരാധകർ.

ആശ്വസവാക്കുമായി താരങ്ങൾ

ഇർഫാൻ ഖാന്റെ അടുത്ത മാസം തിയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് കർവാൻ. മലയാളത്തിലെ യുവതാരം ദുൽഖർ അദ്ദേഹത്തിനോടൊപ്പം കേന്ദ്ര വേഷത്തിലെത്തുന്നുണ്ട്. ഇർഫാൻഖാന് ആശ്വാസ വാക്കുമായി ദുൽഖർ രംഗത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് സുഖം പ്രാപിക്കുമെന്നും ദുൽഖർ ട്വീറ്റ് ചെയ്തു. കൂടാതെ അഭിഷേക് ബച്ചന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങൾ ആശ്വാസവാക്കുകളുമായി എത്തുകയുണ്ടായി.

English summary
Malicious and misleading: People close to Irrfan Khan rubbish social media rumours about his illness

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam