»   » മല്ലിക ഷെരാവതിന് മുടി കഴുകാന്‍ മിനറല്‍ വാട്ടര്‍

മല്ലിക ഷെരാവതിന് മുടി കഴുകാന്‍ മിനറല്‍ വാട്ടര്‍

Posted By:
Subscribe to Filmibeat Malayalam

എന്നും കഴുതപ്പാലില്‍ കുളിച്ച ക്ലിയോപാട്രയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. കഴുതപ്പാലിലെ കുളിയായിരുന്നുവത്രേ ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ ഒന്നാം രഹസ്യം. ഇപ്പോള്‍ ബോളിവുഡിന്റെ ഗ്ലാമര്‍ താരം മല്ലിക ഷെരാവത്തിന്റെ വിലകൂടിയ സൗന്ദര്യ സംരക്ഷണത്തിന്റെ കഥകള്‍ പുറത്തുവന്നിരിക്കുകയാണ്. ഹോട്ടല്‍ താമസത്തിനിടെ മുടി കഴുകാനായി മല്ലിക ആവശ്യപ്പെട്ടത് മിനറല്‍ വാട്ടര്‍ ആണത്രേ.

പഞ്ചനക്ഷത്ര ഹോട്ടലാണെങ്കിലും വെള്ളം ഒട്ടും നന്നല്ലാത്തതുകൊണ്ടാണ് താന്‍ കുളിയ്ക്കാന്‍ മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടതെന്നാണ് താരം പറയുന്നത്. വെള്ളം മോശമായതിനാല്‍ ആദ്യമൊന്നും മുടികഴുകാതെ ഇട്ടിരിക്കുകയായിരുന്നുവെന്നും സഹികെട്ടപ്പോഴാണ് മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടതെന്നും താരം പറയുന്നു.

Mallika

ഇതിന് മുമ്പും മല്ലികയുടെ ഇത്തരം ആവശ്യങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മുമ്പ് കിസ്മത് ലവ് പൈസ ദില്ലിയുടെ ഷൂട്ടിങ്ങിനിടെ ബിസിനസ് ക്ലാസ് യാത്രക്കായി തന്നോടൊപ്പം ആറ് സ്റ്റാഫിനെ അനുവദിക്കണമെന്ന് മല്ലിക ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ അല്‍ഫോന്‍സാ മാങ്ങ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

English summary
According to a Mid-Day report, the actress Mallika Sherasat asked for containers of mineral water to wash her hair
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam