»   » മല്ലിക ഷെരാവത് പ്രണയത്തിലാണ്, കാമുകന്‍ ആരാണെന്നോ?

മല്ലിക ഷെരാവത് പ്രണയത്തിലാണ്, കാമുകന്‍ ആരാണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് നടി മല്ലിക ഷെരാവത് പ്രണയത്തിലാണ്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റു് ബിസിനസുകാരനാണ് കാമുകന്‍. മല്ലിക ഷെരാവത് ട്വിറ്ററിലൂടെയാണ് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. കാമുകന്‍ സിറില്‍ ഒക്‌സന്‍ഫാന്‍സിനൊപ്പമുള്ള ഫോട്ടയും ട്വിറ്ററിലുണ്ട്.

സുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഈ കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കാമുകൻ സിറില്‍ ലക്ഷ്വറി കാര്‍ സമ്മാനമായി മല്ലികയ്ക്ക് നല്‍കിയിരുന്നു.

malika

ബോളിവുഡില്‍ പ്രേക്ഷകര്‍ കാത്തിരുന്ന പ്രീതി സിന്റയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. യു എസുകാരനായ ജീന്‍ ഗുഡ് ഇര്‍ഫാനാണ് പ്രീതി സിന്റയെ വിവാഹം കഴിച്ചിരിക്കുന്നത്. ഉടന്‍ മല്ലികയുടെ വിവാഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഡാനിയല്‍ ലി സംവിധാനം ചെയ്യുന്ന ദി ലോസ്റ്റ് ടോംബ് എന്ന ഹോളിവുഡ് ചിത്രത്തിലാണ് മല്ലിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Mallika Sherawat madly in love with French magnate?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam