For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ കുടുംബത്തിന്റെ പേര് മോശമാക്കി, നിന്നെ ഉപേക്ഷിക്കുന്നെന്ന് അച്ഛൻ; വീട്ടിൽ നിന്നും ഓടിപ്പോയി; മല്ലിക

  |

  ബോളിവുഡ് സിനിമകളിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് മല്ലിക ഷെരാവത്ത്. അതീവ ​ഗ്ലാമറസ് ആയി സിനിമകളിൽ എത്തിയ മല്ലിക അന്ന് നിരവധി വിവാദങ്ങളും സൃഷ്ടിച്ചു. സിനിമകളിൽ മല്ലിക ചെയ്ത ഐറ്റം ‍ഡാൻസുകൾ വൻ ജനശ്രദ്ധ നേടിയിരുന്നു. സിനിമകളിൽ ഇപ്പോൾ സജീവമല്ല.

  വിദേശത്തേക്ക് താമസം മാറിയ മല്ലിക ബോളിവുഡിൽ നിന്നും അകന്നു. എന്നിരുന്നാലും ഇടയ്ക്ക് അഭിമുഖങ്ങളിലൂടെയും മറ്റും മല്ലിക ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. ബോളിവുഡ് ബബിളിന് മല്ലിക നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

  Also Read: 'എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതിയെന്ന ചിന്തയായിരുന്നു സംയുക്തയ്ക്ക്, മണിരത്നം സിനിമയും ഉപേക്ഷിച്ചു'; ബിജു

  'സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവിനെ കുടുംബം എതിർത്തതിനെക്കുറിച്ചാണ് മല്ലിക ഷെരാവത്ത് സംസാരിച്ചത്. എന്റെ കുടുംബത്തിൽ നിന്നും വലിയ എതിർപ്പുകൾ നേരിട്ടു. പാട്രിയാർക്കല‍ായ കുടുംബം ആയിരുന്നു എന്റെത്. അച്ഛനും അമ്മയും സഹോദരും എതിർത്തു'

  'ആ പ്രായത്തിൽ അത്ര വിവേകം ഉണ്ടാവില്ല. ഈ ലോകം തന്നെ കീഴടക്കാം എന്ന് കരുതി. ഞാൻ നടിയാവും എന്നിട്ട് കാണിച്ച് താരം എന്ന ചിന്ത ആയിരുന്നു. ഞാൻ വീട് വിട്ട് ഓടുകയും ചെയ്തു. ഭാ​ഗ്യത്തിന് എല്ലാം വർക്ക് ഔട്ട് ആയി. പക്ഷെ അതിന് രണ്ട് വശങ്ങൾ ഉണ്ട്'

  Also Read: 'ജയറാമിന്റെ വരുംകാല മരുമകൾക്കൊപ്പം ദിലീപ്'; നടന് കാമുകിയെ പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ്, വൈറലായി വീഡിയോ!

  'ഇന്നും പെൺകുട്ടികളെ സിനിമാ മേഖലയിലേക്ക് വരുന്നതിനെ എതിർക്കുന്നവർ ഉണ്ട്. പ്രത്യേകിച്ചും നോർത്ത് ഓഫ് ഇന്ത്യയിൽ. ഡോക്ടറാവൂ, എഞ്ചിനീയർ ആവൂ. ടീച്ചറാവുന്നതാണ് ഏറ്റവും മികച്ചത് എന്നൊക്കെ. അത്തരം ജോലികൾ ലഭിച്ചാൽ മാതാപിതാക്കൾ വളരെ ഹാപ്പി ആണ്.
  ഇന്ന് സമൂഹത്തിൽ പെൺകുട്ടികൾ സമൂഹത്തെ പേടിച്ച് സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നു'

  'അവനവന് വേണ്ടി ജീവിക്കുന്നില്ല. ഇടയ്ക്കെങ്കിലും നിങ്ങൾക്ക് വേണ്ടി ജീവിക്കണം. കാരണം നിങ്ങൾ ഹാപ്പി ആണെങ്കിൽ നിങ്ങൾ അരികിലുള്ളവരെയും ഹാപ്പി ആക്കും. ഞാൻ വളരെ ബോൾഡും ബിന്ദാസും ആയിരുന്നു'

  'ഇത് ധരിക്കരുത്, ഇരുട്ടുന്നതിന് മുമ്പ് വീട്ടിൽ കയറണം എന്നൊക്കെ അമ്മ പറയുമായിരുന്നു. പക്ഷെ എന്റെ സഹോദരന് എല്ലാം സ്വാതന്ത്ര്യവും ലഭിച്ചിരുന്നു. എന്തിനാണ് ഈ വേർതിരിവ് കാണിക്കുന്നതെന്നാണ് ഞാൻ ആലോചിച്ചത്. ഞാൻ അത് ചോദ്യം ചെയ്തു. ഞാൻ ചെറുപ്പത്തിലേ വിവേകാനന്ദന്റെ പുസ്തകം വായിച്ചിരുന്നു. എല്ലാം ചോദ്യം ചെയ്യാനാണ് അദ്ദേഹം പറയുന്നത്'

  'വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ സാമ്പത്തികമായി പ്രശ്നം ഇല്ലായിരുന്നു. എന്റെ കൈയിൽ സ്വർണം ഉണ്ടായിരുന്നു. അത് വിറ്റാണ് മുംബൈയിലെത്തുന്നത്. പണത്തേക്കാളുപരി മാനസികമായ വിഷമങ്ങൾ ആയിരുന്നു എന്നെ ബുദ്ധിമുട്ടിച്ചത്'

  'കുടുംബവുമായുള്ള പ്രശ്നം, അച്ഛൻ എന്നെ തള്ളിപ്പറയുന്നു അമ്മ വിഷമിച്ചിരിക്കുന്നു എന്നിവയൊക്കെയാണ് എനിക്ക് വേദനയുണ്ടാക്കിയത്. മുംബൈ പോലെ വലിയൊരു ന​ഗരത്തിലേക്ക് വരുമ്പോൾ ആ സംസ്കാരം ഉൾക്കൊള്ളാൻ കുറച്ച് സമയം എടുക്കും'

  'പാട്രിയാർക്കെതിരെയുള്ള എന്റെ പോരാട്ടം ആയിട്ടാണ് എന്റെ പേര് മല്ലിക ഷെരാവത്ത് എന്ന് മാറ്റിയത്. അച്ഛൻ പറ‍ഞ്ഞു, നീ സിനിമയിൽ പോയി കുടുംബത്തിന്റെ പേര് മോശമാക്കും നിന്നെ ഞാൻ ഉപേക്ഷിക്കുന്നു എന്ന്'

  'ഞാൻ പറഞ്ഞു നിങ്ങളാരാണ് എന്നെ ഉപേക്ഷിക്കാൻ ഞാൻ നിങ്ങളുടെ പേര് തന്നെ ഉപേക്ഷിക്കുകയാണെന്ന്. പകരം അമ്മയുടെ പേരായ ഷെരാവത്ത് എന്ന് ചേർത്തു,' നടി പറഞ്ഞു. റീമ ലംബ എന്നായിരുന്നു മല്ലികയുടെ യഥാർത്ഥ പേര്. നടി ചെയ്ത കഥാപാത്രത്തിന്റെ പേരാണ് മല്ലിക.

  Read more about: mallika sherawat
  English summary
  Mallika Sherawat Open Up Her Struggle To Became An Actress; Reveals Her Family's Reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X