For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനൊപ്പം ഒന്നിച്ച് പോയ ആദ്യ യാത്ര; ബീച്ചില്‍ നിന്നും ചുംബിച്ച് പ്രാചി തെഹ്ലനും ഭര്‍ത്താവും

  |

  മമ്മൂട്ടിയ്‌ക്കൊപ്പ്ം മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തിയ ഹിന്ദി നടിയാണ് പ്രാചി തെഹ്ലന്‍. വളരെ കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ പ്രാചിയ്ക്ക് സാധിച്ചിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പ്രാചിയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു.

  ഡല്‍ഹി സ്വദേശിയായ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. 2012 ല്‍ മുതല്‍ പ്രണയത്തിലായിരുന്ന പ്രാചിയും രോഹിതും 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ആഗസ്റ്റ് ഏഴിന് ഡല്‍ഹിയില്‍ വെച്ച് നടത്തി ലളിതമായ ചടങ്ങുകളിലൂടെ ഇരുവരും വിവാഹിതരായി. വിവാഹശേഷം പ്രിയതമനൊപ്പം ഹണിമൂണ്‍ ആഘോഷങ്ങളിലായിരുന്നു നടി.

  mamankam-fame-prachi-tehlan

  നേരത്തെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കിലേക്ക് ആയിരുന്നു വിവാഹശേഷമുള്ള ഇവരുടെ ആദ്യ യാത്ര. അവിടെ നിന്നുള്ള നിരവധി ചിത്രങ്ങള്‍ പ്രാചി തന്നെ പങ്കുവെച്ചിരുന്നു. ഏറെ കാലത്തിന് ശേഷം രോഹിത്തിനൊപ്പമുള്ള മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇത്തവണ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചിത്രമായിരുന്നു പ്രാചി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  ഒരു ബീച്ചിന്റെ സൈഡില്‍ നിന്നും നവതാരദമ്പതികള്‍ ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'ഞാന്‍ എന്നെ തന്നെ വാത്സല്യത്തിന്റെ പൊതുപ്രദര്‍ശനം നടത്തുന്ന ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു. ഞാനിത് വളരെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഞങ്ങളൊന്നിച്ച് ആദ്യമായി ബീച്ചിലെത്തിയപ്പോള്‍. മുംബൈയില്‍ നിന്നും ഞങ്ങളൊന്നിച്ച് നടത്തിയ ആദ്യയാത്ര, ആദ്യത്തേത് ആയതിനാല്‍ ഈ ചിത്രം അത്രയും മികച്ചത് ആയിരിക്കണം' നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു രോഹിത്... എന്നുമായിരുന്നു ചിത്രത്തിന് പ്രാചി നല്‍കിയ ക്യാപ്ഷന്‍.

  mamankam-fame-prachi-tehlan

  പ്രാചിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഇത് എപ്പോഴെടുത്ത ചിത്രമാണെന്നും ഹണിമൂണ്‍ യാത്രകള്‍ അവസാനിച്ചോ തുടങ്ങി പ്രാചിയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ് ആരാധകര്‍. എന്നും സന്തോഷത്തോടെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടേയെന്നുള്ള ആശംസകളും നിറയുന്നു.

  Prachi Tehlan Exclusive Photoshoot | Filmibeat Malayalam

  ബിസിനസുകാരനായ രോഹിത്തുമായി പ്രാചിയ്ക്ക് ഏറെ വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. വിവാഹിതരാവാമെന്നുള്ള തീരുമാനം പെട്ടെന്ന് വന്നതാണെന്ന് വിവാഹത്തിന് തൊട്ട് മുന്‍പ് അഭിമുഖങ്ങളില്‍ നടി തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹദിവസം ചുവപ്പ് നിറത്തില്‍ പച്ച നിറവുമുള്ള സിംപിള്‍ ലെഹങ്കയായിരുന്നു പ്രാചി ധരിച്ചത്. ഹെവി വര്‍ക്കുകളൊന്നും ഇല്ലാത്ത വസ്ത്രങ്ങളാണ് വധുവരന്മാര്‍ക്കായി തിരഞ്ഞെടുത്തത്. ലളിതമായിട്ടുള്ള മേക്കപ്പും ചെയ്ത് വളരെ സിംപിളായിട്ടുള്ള വിവാഹമായിരുന്നു ഇരുവരുടെയും.

  English summary
  Mamankam Fame Prachi Tehlan About First Mumbai Trip With Hubby Rohit Saroha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X