Just In
- 4 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 4 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 4 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 5 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
ദില്ലി ശാന്തം; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി, കലാപത്തിന് കേസ് എടുക്കുമെന്ന് പൊലീസ്
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഞാനൊരു മുസ്ലീം ആണ്, ബിക്കിനി ധരിക്കും.. അതുകൊണ്ട് ഞാന്‍ മോശക്കാരിയല്ല: മന്ദന കരിമി
ബോളിവുഡ് സിനിമാ ലോകത്തെ 'ന്യൂസ് മേക്കറാണ്' മന്ദന കരിമി. സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്റെ ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ എന്നും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മന്ദന ഇരയാകും. എന്നാല്‍ അതൊന്നും താന്‍ കാര്യമാക്കുന്നില്ല എന്ന് മന്ദന പറയുന്നു.
മോഡല്‍ രംഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് കടന്ന മന്ദന തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുന്ന ഗണത്തിലാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ അക്കാര്യത്തെ കുറിച്ച് നടി വളരെ വ്യക്തമായി സംസാരിച്ചു.

ശ്രദ്ധിക്കാതിരിക്കുക
ഇത്തരം ട്രോളുകള്‍ കാണുമ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ല വഴി അത് കണ്ടില്ലെന്ന് നടിക്കുക എന്നാണ്. നിങ്ങളാരാണെന്നും എന്താണ് എന്നും വ്യക്തമായി ബോധമുണ്ടെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ബാധിക്കില്ല.

ചിരിച്ച് തള്ളുന്നു
എനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളും ട്രോളുകളും ഞാന്‍ ശ്രദ്ധിക്കാറില്ല. പലപ്പോഴും ചിരിച്ച് തള്ളും. അല്ലെങ്കില്‍ ചില രസകരമായ മറുപടി നല്‍കും. അതൊന്നും എന്നെ വ്യക്തിപരമായി ബാധിക്കാറില്ല.

ആരാധകര്‍ എന്ന് പറയുന്നവരോട്
ഒരാള്‍ക്കും മറ്റൊരുത്തരുടെ വസ്ത്ര സ്വാതന്ത്രത്തില്‍ ഇടപെടാനുള്ള അധികാരമില്ല. എന്നാല്‍ ചിലര്‍ ആരാധകരണാനെന്ന് പറഞ്ഞ് എന്നെ വിമര്‍ശിക്കാന്‍ വരും. പക്ഷെ ക്ഷമിക്കണം, നിങ്ങള്‍ക്കാര്‍ക്കും അതിനുള്ള അധികാരം ഞാന്‍ നല്‍കുന്നില്ല..

ഇഷ്ടമാണെങ്കില്‍
ഞാന്‍ എന്ന നടിയെ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്, ഞാനെന്താണോ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കുക. അല്ലാതെ എന്നെ മാറ്റിയിട്ട് നിങ്ങളെന്നെ ഇഷ്ടപ്പെടണം എന്നില്ല.

ബിഗ് ബോസ് താരം
ബിഗ് ബോസ് സീസണ് 9 ലൂടെയാണ് മന്ദന കരിമി ശ്രിദ്ധിക്കപ്പെട്ടത്. പിന്നീട് ഈ ഇറാനിയന്‍ സുന്ദരി ബോളിവുഡില്‍ ചിരപരിചിതയാകുകയായിരുന്നു.

സമീപകാല വാര്‍ത്ത
വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സമീപ കാലത്ത് കരിമി വാര്‍ത്തകളില്‍ നിറഞ്ഞത്. ഭര്‍തൃവീട്ടില്‍ നിന്ന് ഗാര്‍ഹിക പീഡനം നേരിട്ടു എന്ന് പറഞ്ഞാണ് ഗൗരവ് ഗുപ്തയില്‍ നിന്ന് മന്ദന കരിമി വിവാഹ മോചനം ആവശ്യപ്പെട്ടത്.