»   » രണ്‍ബീര്‍ കപൂര്‍ ഹോട്ടാണെന്ന് മണ്ഡേലയുടെ പൗത്രി

രണ്‍ബീര്‍ കപൂര്‍ ഹോട്ടാണെന്ന് മണ്ഡേലയുടെ പൗത്രി

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഹോട്ട് യങ് ഹീറോയാണ് രണ്‍ബീര്‍ കപൂര്‍. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വിജയിക്കുന്നതും വളരെ നാച്ചുറലായ അഭിനയം കാഴ്ചവയ്ക്കുന്നതുമാണ് കപൂര്‍ കുടുംബത്തിലെ ഈ ഇളയസന്തതിയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാരമാക്കുന്നത്. ഇന്ത്യയിലെവിടെയുമുണ്ട് രണ്‍ബീറിന് ആരാധികമാര്‍ എന്നകാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഇന്ത്യക്കാര്‍ മാത്രമല്ല രണ്‍ബീറിന് ആരാധകരായിട്ടുള്ളത്. അങ്ങ് ആഫ്രിക്കയിലുമുണ്ട് രണ്‍ബീറിന് വിവിഐപികളായ ആരാധികമാര്‍.

ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രിസഡന്റ് നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകള്‍ എന്‍ഡിലേക മണ്ടേല രണ്‍ബീറിന്റെ കടുത്ത ആരാധികയാണ്. രണ്‍ബീര്‍ അഭിനയിച്ച ബര്‍ഫിയെന്ന ചിത്രം കണ്ടതോടെയാണ് എന്‍ഡിലേകയ്ക്ക് ആരാധന തുടങ്ങിയത്. ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടിയുടെ പ്രണയമാണ് ബര്‍ഫിയുടെ പ്രമേയം. ഈ ചിത്രം കണ്ടപ്പോള്‍ ഓട്ടിസമെന്ന രോഗത്തെക്കുറിച്ച് ഇതുവരെ അറിയാത്ത കുറേ കാര്യങ്ങള്‍ തനിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞുവെന്നാണ് എന്‍ഡിലേക പറയുന്നത്. ഒപ്പം രണ്‍ബീര്‍ വളരെ ഹോട്ട് ആണെന്ന് എന്‍ഡിലേക സമ്മതിയ്ക്കുകയും ചെയ്യുന്നുണ്ട്.

ഒരു അഭിമുഖത്തിലാണ് ബര്‍ഫിയില്‍ നായകനായി അഭിനയിച്ച താരം സുമുഖനും സുന്ദരനുമാണെന്ന് എന്‍ഡിലേക പറഞ്ഞത്. ഇപ്പോള്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ബോളിവുഡ് താരം ബര്‍ഫിയിലെ നായകനാണെന്നും ഇവര്‍ പറഞ്ഞു.

സ്വന്തമായി മികച്ചൊരു ചലച്ചിത്രമേഖലയില്ലാത്ത ദക്ഷിണാഫ്രിക്കയില്‍ ബോളിവുഡ് ചിത്രങ്ങള്‍ മികച്ച രീതിയിലാണ് സ്വീകരിക്കപ്പെടുന്നതെന്നും ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ക്കാണ് ഇവിടെ സ്വാധീനം ഏറെയുള്ളതെന്നും എന്‍ഡിലേക പറഞ്ഞു.

ഇന്ത്യയിലേയ്ക്ക് വരാനും അവിടെ കുറച്ചു സമയം ചെലവഴിയ്ക്കാനും തനിയ്ക്ക് താല്‍പര്യമുണ്ടെന്നും രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി താന്‍ എല്ലാ പദ്ധതികളും തയ്യാറാക്കിയപ്പോഴാണ് മുത്തച്ഛനായ നെല്‍സണ്‍ മണ്ടേല രോഗബാധിതനായതെന്ന് ഇവര്‍ പറയുന്നു. കാര്യങ്ങളെല്ലാം നേരേയായിക്കഴിഞ്ഞാല്‍ താന്‍ ഇന്ത്യ സന്ദര്‍ശിയ്ക്കുമെന്നും എന്‍ഡിലേക പറയുന്നു.

English summary
Nelson Mandela's granddaughter, Ndileka Mandela, loves Bollywood, and, she said that Barfi star Ranbeer Kapoor is too hot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X