»   » ലോകസുന്ദരി ഐശ്വര്യ റായിയടക്കം ബോളിവുഡിലെ താരങ്ങള്‍ സിനിമയിലേക്ക് വന്നത് എവിടെ നിന്നാണെന്നറിയാമോ ?

ലോകസുന്ദരി ഐശ്വര്യ റായിയടക്കം ബോളിവുഡിലെ താരങ്ങള്‍ സിനിമയിലേക്ക് വന്നത് എവിടെ നിന്നാണെന്നറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

സിനിമ ലോകത്തെക്ക് നിരവധി താരങ്ങളെ സമ്മാനിച്ച ഒരു നാടുണ്ട്. ബോളിവുഡിലേക്ക് പ്രമുഖരായ താരങ്ങള്‍ പ്രധാനമായും എത്തിയിരിക്കുന്നത് ഇവിടെ നിന്നായിരുന്നു.

പ്രഭാസിന് പിന്നാലെ അനുഷ്‌കയും ബോളിവുഡിലെ അവസരം ഉപേക്ഷിച്ചു! കാരണം ബാഹുബലി?

ഇന്ത്യയിലെ സിറ്റികളില്‍ പ്രധാനപ്പെട്ടതാണ് കര്‍ണ്ണാടകയിലെ ബാംഗ്ലൂര്‍. ബാഗ്ലൂര്‍ എല്ലാവരുടെയും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ്. സിനിമ ഷൂട്ടിങ്ങും മറ്റ് വിനോദങ്ങള്‍ക്കും പേര് കേട്ട സംസ്ഥാനത്ത് നിന്ന് സിനിമ ലോകത്തേക്കെത്തിയ താരങ്ങള്‍ നിരവധി പേരാണ്.

ഐശ്വര്യ റായ്

ലോകസുന്ദരിയായി ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് ഐശ്വര്യ റായി. ആദ്യ കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചിരുന്ന ഐശ്വര്യ കര്‍ണ്ണാടകയിലെ മാംഗ്ലൂരില്‍ നിന്നുമാണ് സിനിമ ലോകത്തെക്ക് വന്നത്.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണും കര്‍ണ്ണാടകയുടെ സ്വന്തമാണ്. നടി ബോളിവുഡ് സിനിമയിലെത്തിയത്. ബാഗ്ലൂരില്‍ നിന്നുമായിരുന്നു. നടി വളര്‍ന്നത് അവിടെ നിന്നുമായിരുന്നു.

ശില്‍പ്പ ഷെട്ടി

ബോളിവുഡിന്റെ സൂപ്പര്‍ നായികയായിരുന്ന ശില്‍പ്പ ഷെട്ടിയും കര്‍ണ്ണാടകയാണ്. നടി ജനിച്ചത് കര്‍ണ്ണാടകയിലെ തുളുവ കമ്മ്യൂണിറ്റിയിലായിരുന്നു. അവിടെ നിന്നുമായിരുന്നു നടി സിനിമയിലേക്കെത്തിയത്.

അനുഷ്‌ക ശര്‍മ്മ

നടിയായും നിര്‍മ്മാതാവുമായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് അനുഷ്‌ക ശര്‍മ്മ. അനുഷ്‌കയും ബാഗ്ലൂരില്‍ നിന്നുമാണ് സിനിമ ലോകത്തേക്ക് എത്തിയത്.

സുനില്‍ ഷെട്ടി

ഇന്ത്യന്‍ സിനിമയിലെ അഭിനേതാവും നിര്‍മ്മാതാവുമാണ് സുനില്‍ ഷെട്ടി. സുനില്‍ ഷെട്ടിയും കര്‍ണ്ണാടകയിലെ മൈസൂരിവില്‍ നിന്നുമാണ് സിനിമ ലോകത്തേക്ക എത്തിയത്.

ജെനീലിയ ഡിസൂസ

ബോളിവുഡ് നടിയായ ജെനീലിയ ഡിസൂസ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. നടിയും കര്‍ണ്ണാടകയിലെ കാത്തോലിക് കുടുംബത്തില്‍ നിന്നുമായിരുന്നു സിനിമയിലേക്ക് എത്തിയിരുന്നത്.

ഫ്രീദ പിന്റോ

മുംബൈയില്‍ ജനിച്ച ഫ്രീദ പിന്റോ സ്ലംഡോഗ് മില്യനയര്‍ എന്ന സിനിമയിലുടെയാണ് പ്രശ്‌സതയായത്. അതിന് ശേഷം അമേരിക്കന്‍ ബ്രീട്ടിഷ് സിനിമകളില്‍ അഭിനയിച്ച നടി മംഗ്ലൂരിവിലെ കത്തോലിക് കുടുംബത്തില്‍പ്പെട്ടയാളാണ്.

English summary
Mangalorean Contribution To Bollywood Is Immense! Says Konkani Star Ester Noronha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam