»   »  ഐശ്വര്യയെക്കുറിച്ച് മണി ചിന്തിച്ചിട്ട് പോലുമില്ല

ഐശ്വര്യയെക്കുറിച്ച് മണി ചിന്തിച്ചിട്ട് പോലുമില്ല

Posted By:
Subscribe to Filmibeat Malayalam
അഭ്രപാളികളിലേക്കുള്ള ഐശ്വര്യയുടെ തിരിച്ചുവരവ് അധികം വൈകില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് ബോളിവുഡില്‍ പരന്നത്. ഐശ്വര്യയ്ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച മണിരത്‌നം സിനിമയിലൂടെയാവും തിരിച്ചുവരവെന്നായിരുന്നു കഴിഞ്ഞദിവസം ബി ടൗണിലെ ഹോട്ട് ന്യൂസ്.

എന്നാലിത് വെറും പൊളിയാണെന്ന് പറയുന്നത് സുഹാസിനി മണിരത്‌നമാണ്. കടല്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ് മണിരത്‌നം. ഇനിയും ഏഴു ദിവസത്തെ ചിത്രീകരണം ബാക്കിയാണ്. കടല്‍ തിയറ്ററുകളിലെത്തി വിജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെട്ട ശേഷമേ അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിയ്ക്കാറുള്ളൂ. അങ്ങനെ വരുമ്പോള്‍ അടുത്ത സിനിമയുടെ ജോലികള്‍ തുടങ്ങാന്‍ ഇനിയുമൊരു അഞ്ചെട്ട് മാസമെങ്കിലും എടുക്കുമെന്നും സുഹാസിനി വെളിപ്പെടുത്തുന്നു. മണിരത്‌നത്തോട് അടുത്ത മറ്റു കേന്ദ്രങ്ങളും ഈ വാര്‍ത്ത നുണയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രമുഖ എഴുത്തുകാരി ഡാഫന്‍ ഡു മൗറിയറുടെ 1938 ല്‍ പ്രസിദ്ധീകരിച്ച 'റബേക്ക' എന്ന നോവലിനെ അധികരിച്ച് മണിരത്‌നം സംവിധാനം നിര്‍വഹിക്കാന്‍ പോകുന്ന പുതിയ ചിത്രത്തിലെ നായികയായിട്ട് ആഷ് രണ്ടാം വരവ് നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു പുരുഷന്റെ രണ്ടാം ഭാര്യയാകേണ്ടി വന്ന ഡി വിന്റര്‍ എന്ന സ്ത്രീയുടെ കഥയാണ് 'റബേക്ക' എന്ന നോവല്‍.

ഭര്‍ത്താവിന്റെ വേലക്കാരന്‍ രണ്ടാം ഭാര്യയെ എപ്പോഴും ആദ്യ ഭാര്യയുമായി താരതമ്യം ചെയ്യുന്നു. അങ്ങനെ ഭര്‍ത്താവിന്റേയും ആദ്യ ഭാര്യയുടേയും ബന്ധത്തെക്കുറിച്ച് ചില തിരിച്ചറിവുകള്‍ രണ്ടാം ഭാര്യയ്ക്കുണ്ടാവുന്നതാണ് കഥാസാരം.

1997 ല്‍ 'ഇരുവര്‍' എന്ന മണിരത്‌നം ചിത്രത്തിലഭിനയിച്ചു കൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. 'ഇരുവറി'ലെ നായകന്‍ മോഹന്‍ലാലായിരുന്നു. പിന്നീട് 2007 ല്‍ 'ഗുരു', 2010 ല്‍ 'രാവണന്‍' എന്നീ മണിരത്‌നം ചിത്രങ്ങളിലും ആഷ് നായികയായി.

ഗര്‍ഭിണിയായതോടെ അഭിനയരംഗത്ത് നിന്ന് മാറി നിന്ന ഐശ്വര്യ ഇപ്പോള്‍ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ പുലര്‍ത്തുന്നത്. ഐശ്വര്യയുടെ തിരിച്ചുവരവും കാത്തിരിയ്ക്കുകയാണ് ബോളിവുഡ്.

English summary
Mani's wife, Suhasini, she denied the report that Ash and Mani will be working together next. Asked if the director had roped in Ash for Rebecca, she said, "No, it's wrong."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam