»   » രാവണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

രാവണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam
Raavan
മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ രാവണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 24ന് ചിത്രത്തിന്റെ ഓഡിയോ റിലീസിന് മുന്നോടിയായാണ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. അഭിഷേകിന്റെ ഐശ്വര്യ റായിയുടെയും രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

അതേ സമയം രാവണിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളുടെ റിലീസ് ഓഡിയോ റിലീസിനോട് അനുബന്ധിച്ചേ ഉണ്ടാകുവെന്നാണ് അറിയുന്നത്.

എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന രാവണിന്റെ ഹിന്ദി പതിപ്പിന്റെ ഓഡിയോ റൈറ്റ് ടി-സീരിസാണ് സ്വന്തമാക്കിയിരിക്കുന്നത്. മണിരത്‌നം-എആര്‍ റഹ്മാന്‍ കൂട്ടുകെട്ട് വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കാന്‍ വേണ്ടി വന്‍ മത്സരമാണ് നടക്കുന്നത്. മെയില്‍ തമിഴ് രാവണന്റെ ഓഡിയോ റിലീസ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam