»   » രോഗവിമുക്തയായി മനീഷ തിരിച്ചെത്തി

രോഗവിമുക്തയായി മനീഷ തിരിച്ചെത്തി

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ക്യാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച് മനീഷ കൊയ്രാള തിരിച്ചെത്തി. ജൂണ്‍ 26ന് ബുധനാഴ്ചയാണ് മനീഷ ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയില്‍ എത്തിയത്. മനീഷ രോഗത്തില്‍ നിന്നും പൂര്‍ണവിമുക്തിനേടിയതായി അവരുടെ മാനേജര്‍ അറിയിച്ചു. ചികിത്സകഴിഞ്ഞെത്തിയ മനീഷ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ വിമാനമിറങ്ങിയ അവര്‍ അന്ധേരിയിലെ വീട്ടിലേയ്ക്കാണ് പോയത്.

ഇത് തന്റെ പുനര്‍ജന്മമാണെന്നാണ് മനീഷ പറഞ്ഞത്. 2012 അവസാനത്തോടെയാണ് കാന്‍സര്‍ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് മനീഷ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേയ്ക്ക് പോയത്. അര്‍ബുദ ബാധയുണ്ടെന്ന് സ്ഥിരീകരിയ്ക്കാനും ചികിത്സയിലെ പുരോഗതികള്‍ ലോകത്തെ അറിയിക്കാനും മനീഷ ആര്‍ജ്ജവം കാണിച്ചിരുന്നു.

Maneesha Koirala

ചികിത്സയിക്കിടയിലെ ചില നിമിഷങ്ങള്‍ തന്നെ വല്ലാതെ പേടിപ്പിച്ചുവെന്നും മറ്റും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. രോഗം പൂര്‍ണമായി ഭേദമായ കാര്യവും ട്വിറ്ററിലൂടെയാണ് മനീഷ ലോകത്തെ അറിയിച്ചത്.

സുഭാഷ് ഗായിയുടെ സൗദാഗര്‍ എന്ന ചിത്രത്തിലൂടെയാണ് നേപ്പാള്‍ സ്വദേശിനിയായ മനീഷ ബോളിവുഡില്‍ എത്തിയത്. പിന്നീട് ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളിലും അവര്‍ അഭിനയിച്ചു. അവസാനമായി കരാര്‍ ചെയ്ത ചിത്രം ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയായിരുന്നു. ഇടവപ്പാതിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനായി അണിയറക്കാര്‍ മനീഷയെ കാത്തിരിക്കുകയാണ്.

English summary
Bollywood actress Manisha Koirala, who has successfully recovered from cancer, returned to Mumbai from New York after completing her treatment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam