»   » മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍?

മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍?

Posted By:
Subscribe to Filmibeat Malayalam
പ്രശസ്ത ബോളിവുഡ് താരം മനീഷ കൊയ്‌രാളയ്ക്കു അര്‍ബുദം എന്നു റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പു മുംെബെ ജസ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരുടെ രോഗം സ്ഥീരികരിച്ചെന്നാണ് സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

എന്നാല്‍ നീഷയുടെ രോഗം എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അവര്‍ ചില പരിശോധനകള്‍ക്കു വിധേയയാകുകയാണെന്നും ഏതാനും ദിവസം ആശുപത്രിയിലുണ്ടാകുമെന്നും ജസ്‌ലോക് ആശുപത്രി വക്താവ് കൃഷ്ണകാന്ത് ദാസ്യാം അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വരുന്നത് കാത്തിരിയ്ക്കുകയാണ് മനീഷയെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

നാല്‍പ്പത്തിരണ്ടുകാരിയായ മനീഷ കഴിഞ്ഞ ദിവസം കാഠ്മണ്ഡുവിലുള്ള വസതിയില്‍ കുഴഞ്ഞുവീണിരുന്നു. ഭക്ഷ്യവിഷബാധയാണെന്നാണു കരുതിയതെങ്കിലും വൈകാതെ മുംെബെയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മ സുഷമ മനീഷയ്‌ക്കൊപ്പമുണ്ട്.


രോഗവിവരം മനീഷയെ അറിയിച്ചെന്നും അവര്‍ മനഃസാന്നിധ്യം െകെവെടിയാതെയാണു ചികിത്സയ്ക്കു വിധേയയാകുന്നതെന്നും സുഹൃത്തുക്കള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മനീഷ വേഗം സുഖംപ്രാപിയ്ക്കട്ടെയെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മനീഷ തനിയ്ക്ക് മകളെപ്പോലെയാണെന്നും അവരുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിയ്ക്കുകയാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.

നേപ്പാളിലെ പ്രമുഖ കുടുംബത്തില്‍ പിറന്ന മനീഷ ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. 1991ല്‍ സൗദാഗര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മനീഷ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയോട് അകലം പാലിച്ച നടി രാം ഗോപാല്‍ വര്‍മയുടെ ഭൂത് റിട്ടേണ്‍സിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തിയിരുന്നു.

English summary
Actress Manisha Koirala has beed admitted to Mumbai's Jaslok Hospital for check-ups.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam