»   »  നീലക്കണ്ണുള്ള ഇന്ത്യന്‍ താരറാണി അമ്മ വേഷത്തിലെത്തുന്നു

നീലക്കണ്ണുള്ള ഇന്ത്യന്‍ താരറാണി അമ്മ വേഷത്തിലെത്തുന്നു

Posted By: Ambili
Subscribe to Filmibeat Malayalam
ഒരു കാലത്ത് ഇന്ത്യന്‍ സിനിമയുടെ നീലക്കണ്ണുകളുള്ള താരസുന്ദരി മനീഷ കൊയ്‌രാള സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിന്റെ അമ്മയായി വേഷമിടുന്നു. ആദ്യമായി മനീഷ അമ്മ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നര്‍ഗീസ് എന്ന കഥാപാത്രമായിട്ടാണ് മനീഷ ചിത്രത്തിലെത്തുന്നത്.

നായികയായിരുന്ന കാലത്ത് നിരവധി ചിത്രങ്ങളില്‍ സഞ്ജയ് ദത്തിന്റെ കൂടെ അഭിനയിച്ചിരുന്നില്ലേ എന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് സഞ്ജയുടെ കൂടെ ഞാന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അതില്‍ അധികവും മറന്നിരിക്കുകയാണെന്നും ചിരിച്ചു കൊണ്ട് മനീഷ മറുപടി പറയുന്നു. എന്നാല്‍ ഒരുപക്ഷേ ഇതിലുടെ ഞാനും രണ്‍ബീറും കൂടി ചില ജാലവിദ്യ കാണിക്കുമെന്നും, സഞ്ജയുടെ ജീവിതം എനിക്ക് നന്നായി അറിയാമെന്നും ഞാന്‍ അവന്റെ സൃഷ്ടിയുടെ ഒരു വലിയ ആരാധികയാണെന്നും മനീഷ പറയുന്നു.

manisha-koirala

എന്റെ തലമുറയില്‍ സഞ്ജയുടെ അത്രയും ഏതു കഥാപാത്രത്തെയും യഥാര്‍ത്ഥ അഭിനിവേശം ഉള്‍കൊള്ളാന്‍ കഴിയുന്ന മറ്റൊരു നടന്‍ ഇല്ലെന്നും അത്രയധികം ഓര്‍മകള്‍ നിറഞ്ഞിരുന്നു അതെന്നും താരം ഓര്‍മിക്കുന്നു. മാത്രമല്ല രണ്‍ബീറിന്റെ കൂടെ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും ഒടുവില്‍ അതിനുള്ള അവസരമായി എന്നും മനീഷ പറയുന്നു.

ചിത്രത്തിലെ നര്‍ഗീസിനും മനീഷയ്ക്കും കാന്‍സര്‍ ഉള്ളതിനാല്‍ രോഗം വേഷവും തമ്മില്‍ ഒരു കണക്ഷന്‍ ഉണ്ടെന്നുള്ള ചോദ്യത്തിന് മറുപടി ഇല്ലെന്നാണ് മനീഷ പറഞ്ഞത്. ഞാന്‍ അതേ രോഗം മൂലം സഞ്ചരിക്കുന്നതിനാലാണ് രാജു (ഹിരാനി) എനിക്ക് ഈ അവസരം തന്നതെന്ന് വിചാരിക്കുന്നില്ലെന്നും താരം പറയുന്നു. അതൊരു യോഗ്യതയല്ല. ഒരു വസ്തുതയാണ് രാജു നാര്‍ഗീസിലൂടെ കണ്ടത്. എന്നാല്‍ നാര്‍ഗീസും ഞാനുമായി ചില അര്‍ത്ഥങ്ങളുണ്ടെന്നും മനീഷ പറയുന്നു.

English summary
Manisha Koirala Opens Up About Playing Ranbir Kapoor's Mother In Sanjay Dutt Biopic

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam