»   »  മാതൃവാത്സല്യം പകരാന്‍ കൊതിച്ച് ഇന്ത്യന്‍ സിനിമയുടെ നക്ഷത്രകണ്ണുള്ള രാജകുമാരി

മാതൃവാത്സല്യം പകരാന്‍ കൊതിച്ച് ഇന്ത്യന്‍ സിനിമയുടെ നക്ഷത്രകണ്ണുള്ള രാജകുമാരി

Posted By: Ambili
Subscribe to Filmibeat Malayalam

അമ്മയാവുക എന്നത് ഓരോ സ്ത്രീയെ സംബന്ധിച്ചും വലിയൊരു അനുഗ്രഹമാണ്. അത്തരത്തില്‍ ഒരു അമ്മയാവാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ നക്ഷത്രകണ്ണുള്ള രാജകുമാരി. ബോളിവുഡിലെ ഏക്കാലത്തെയും പ്രിയ നടി മനീഷ കൊയ്‌രാള കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് നടന്നു കയറി വന്നയാളാണ്.

അടുത്തതായി സജ്ഞയ് ദത്തിന്റെ ജീവിത കഥ പറയുന്ന സിനിമയില്‍ അമ്മവേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. ചിത്രത്തില്‍ നായകനായ രണ്‍ബീറിന്റെ അമ്മയായിട്ടാണ് മനീഷ വേഷമിടുന്നത്. മനീഷയുടെ സിനിമ ജീവിതത്തില്‍ നിരവധി തവണ സജ്ഞയ് ദത്തിന്റെ നായികയായി അഭിനയിച്ചെങ്കിലും ഇപ്പോള്‍ സജ്ഞയുടെ അമ്മയാവാന്‍ തയ്യാറെടുത്ത് വ്യത്യസ്തയാവുകയാണ് താരം.

manisha-koirala

എന്നാല്‍ താരം മറ്റൊരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്. സിനിമയില്‍ അമ്മയാവുന്നതിന് പുറമെ ജീവിതത്തിലും അമ്മയാവാന്‍ തയ്യാറെടുക്കുകയാണ് മനീഷ. തന്റെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാനാണ് മനീഷയുടെ തീരുമാനം.

കാന്‍സറിനെ അതിജീവിച്ച് ഈ ഡിസംബറില്‍ അഞ്ചുവര്‍ഷം തികച്ചിരിക്കുകയാണ് താരം. എല്ലാം നല്ല രീതിയിലാണ് പോവുന്നത്. എന്നാല്‍ എവിടെയാണ് താന്‍ വീണു പോവുന്നതെന്നന്നറിയില്ലെന്നും എന്നിരുന്നാലും എനിക്ക് ഒരു കുഞ്ഞിനെ വേണമെന്നാണ് താരം പറയുന്നത്. താനെടുത്ത പുതിയ തീരുമാനത്തിന്റെ ആവേശത്തിലാണെന്ന് താരം പറയുന്നു. അതിനായി ഇനിയും ഒട്ടും തന്നെ കാത്തിരിക്കാന്‍ വയ്യെന്നും മനീഷ പറയുന്നു.

എന്റെ ജീവിതത്തിലെ പ്രചേദനം തന്നെ ഞാന്‍  അവള്‍ക്കു പകര്‍ന്നു നല്‍കുമെന്നും, എല്ലാം ദൈവഹിതത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്നും സൗന്ദര്യം പോലും അങ്ങനെയാണെന്നും അവളെ പഠിപ്പിക്കുമെന്നും താരം പറയുന്നു. 2010 ലാണ് സാമ്രാട്ട് ദഹാല്‍ എന്ന നേപ്പാളി ബിസിനസ്സുകാരാനുമായി മനീഷ വിവാഹിതയായത്. 2012 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു.

English summary
The Sanjay Dutt biopic star Manisha Koirala revealed that she's keen to adopt a baby girl & will go through the process if everything falls in to place.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam