»   » മാഞ്ചി ഓണ്‍ലൈന്‍ ലീക്ക്; ലാപ്‌ടോപില്‍ കണ്ടിട്ട് കാര്യമില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

മാഞ്ചി ഓണ്‍ലൈന്‍ ലീക്ക്; ലാപ്‌ടോപില്‍ കണ്ടിട്ട് കാര്യമില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

Posted By: AkhilaKS
Subscribe to Filmibeat Malayalam

കേതന്‍ മെഹത സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാഞ്ചി ദ മൗണ്ടന്‍ മാന്‍. ആഗസ്റ്റ് അവസാനമാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ ബോളിവുഡ് നിര്‍മ്മാതാക്കളെ ഞെട്ടിച്ചുക്കൊണ്ട് മാഞ്ചി ഓണ്‍ലൈനിലും ടൊറന്റിലുമായി പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്.

റിലീസ് ചെയ്യാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെയാണ് ചിത്രം ഓണ്‍ലൈനില്‍ ലീക്കായത്. നവാസുദ്ദീന്‍ സിദ്ദിഖിയും രാധിക ആപ്‌തെയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

nawazuddin-siddiqui

വലിയ മലയിലൂടെ സാഹസികമായി റോഡ് തീര്‍ത്ത ഒരു യുവാവിന്റെ കഥയാണ് മാഞ്ചി ദ മൗണ്ടന്‍ മാന്‍. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കഥ ഒരു ലാപടോപിലെ ചെറിയ സ്‌ക്രീനില്‍ കണ്ടാല്‍ സിനിമയുടെ യഥാര്‍ത്ഥ ആസ്വാദനം കിട്ടില്ല. അതുക്കൊണ്ട് തന്നെ ലാപടോപില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തവരും അതിന്റെ ആസ്വാദനം അനുഭവപ്പെടണമെങ്കില്‍ തിയറ്ററില്‍ വന്ന് കാണണമെന്ന് നവാസുദ്ദവീന്‍ പറയുന്നു.

ചിത്രം ഓണ്‍ലെനില്‍ ലീക്കായുതുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക രാധിക ആപ്തയും രംഗത്ത് വന്നിരുന്നു. പൈറസി തടയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാഞ്ചി തിയറ്ററില്‍ പോയി തന്നെ കാണണമെന്നും രാധിക പറഞ്ഞു.

English summary
Actor Nawazuddin Siddiqui says watching a film like 'Manjhi The Mountain Man' on a small laptop doesn't justify the purpose of watching a movie of that huge scale and depth.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam