twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ആത്മഹത്യയുടെ വക്കിലായിരുന്നു ഞാനും! ദുരിത കാലഘട്ടത്തെക്കുറിച്ച് മനോജ് ബജ്‌പേയി

    By Prashant V R
    |

    സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡ് സിനിമാ ലോകത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. സിനിമകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതാണ് സുശാന്തിന്റെ മരണ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ബോളിവുഡില്‍ സിനിമാ മാഫിയകള്‍ സജീവമാണെന്നും കഴിവുളളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും ആരോപണങ്ങള്‍ വന്നു.

    സുശാന്തിന്റെ വിടവാങ്ങലിന് പിന്നാലെയാണ് സ്വജനപക്ഷപാതത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ബോളിവുഡില്‍ സജീവമായത്. പലരും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി നടന്‍ മനോജ് ബജ്‌പേയി നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഷ്ടപ്പാടുകള്‍ നിറഞ്ഞ തന്റെ തുടക്കകാലത്തെക്കുറിച്ച് പറഞ്ഞാണ് നടന്‍ എത്തിയത്.

    ഒരു വടാപാവ് പോലും

    ഒരു വടാപാവ് പോലും വിലപിടിപ്പുളള വസ്തുവായി തോന്നിയ കാലം തനിക്കുണ്ടായിരുന്നു എന്ന് മനോജ് ബജ്‌പേയി പറയുന്നു. ഹ്യുമന്‍സ് ഓഫ് ബോംബൈ ഇന്‍സ്റ്റഗ്രാം പേജിലാണ് നടന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. അഭിനയം തനിക്ക് വിധിച്ചതാണെന്ന് ഒന്‍പതാം വയസുമുതല്‍ തനിക്ക് അറിയാമായിരുന്നു എന്ന് താരം പറയുന്നു. ഒരു കര്‍ഷകന്റെ മകനാണ് ഞാന്‍ . ബീഹാറിലെ ഒരു ഗ്രാമത്തില്‍ 5 സഹോദരങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. ഒരു കുടിലില്‍ വളരെ ലളിതമായ ജീവിതമായിരുന്നു ഞങ്ങളുടെത്.

    പക്ഷേ ഞങ്ങള്‍

    പക്ഷേ ഞങ്ങള്‍ നഗരത്തിലേക്ക് പോകുമ്പോഴെല്ലാം തിയ്യേറ്ററില്‍ കയറുമായിരുന്നു. ഞാന്‍ അമിതാഭ് ബച്ചന്‌റെ ആരാധകനാണ്. അദ്ദേഹത്തെ പോലെ ആകാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒന്‍പതാം വയസില്‍ എനിക്കറിയാമായിരുന്നു അഭിനയമാണ് എനിക്ക് വിധിച്ചതെന്ന്. എന്നാല്‍ അന്ന് അഭിനയത്തോടുളള അഭിനിവേശം തുടരാന്‍ കഴിയാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിനായി പോയ ശേഷമാണ് നാടകവേദിയിലേക്ക് പ്രവേശിച്ചത്.

    സ്വന്തം നാട്ടിലെ

    അന്ന് സ്വന്തം നാട്ടിലെ ആളുകള്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന് വിളിച്ചെങ്കിലും അതൊന്നും കാര്യമാക്കിയില്ല. തുടര്‍ന്ന് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് അപേക്ഷിച്ചെങ്കിലും മൂന്ന് തവണ നിരസിക്കപ്പെട്ടുവെന്ന് നടന്‍ പറയുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നതിനോട് അടുത്തിരുന്നു. ആ സമയത്ത് എന്റെ സുഹൃത്തുക്കള്‍ എന്റെ അരികില്‍ ഉറങ്ങുകയും എന്നെ വെറുതെ വിടാതിരിക്കുകയും ചെയ്തു. എനിക്ക് അവസരം ലഭിക്കുന്നത് വരെ പിന്തുണ നല്‍കി അവര്‍ ഒപ്പമുണ്ടായിരുന്നു. ആ വര്‍ഷം ഞാന്‍ ഒരു ചായക്കടയിലായിരുന്നു.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    മുംബൈയിലേക്ക്

    ടിഗ്മാന്‍ഷൂ എന്നെ അയാളുടെ പഴയ സ്‌കൂട്ടറില്‍ വന്ന് അന്വേഷിച്ചു. ശേഖര്‍ കപൂര്‍ എന്നെ ബന്‍ഡിറ്റ് ക്വീനില് അഭിനയിപ്പിക്കാന്‍ താല്‍പര്യപ്പെട്ടു. ആ സമയത്ത് മുംബൈയിലേക്ക് മാറുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക്‌ തോന്നി. മുംബൈയിലേക്ക് മാറിയ ശേഷം മറ്റ് അഞ്ച് പേര് കൂടിയുളള ഒരു ചെറിയ മുറിയില്‍ താമസിച്ച് അവസരത്തിനായി ശ്രമിച്ചെങ്കിലും വേഷങ്ങളൊന്നും ലഭിച്ചില്ല. ഒരിക്കല്‍ ഒരു സഹസംവിധായകന്‍ എന്റെ ഫോട്ടോ വലിച്ചുകീറി, ആ ദിവസം എനിക്ക് മൂന്ന് പ്രോജക്ടുകള്‍ നഷ്ടമായി. എന്റെ ആദ്യ ഷോട്ടിന് ശേഷം എന്നോട് കടക്ക് പുറത്ത് എന്ന് വരെ പറഞ്ഞു.

    ഹീറോയ്ക്ക

    ഹീറോയ്ക്ക് ചേരുന്നത് പോലെയുളള മുഖമായിരുന്നില്ല എനിക്ക്. അതിനാല്‍ ഞാന്‍ ഒരിക്കലും വലിയ സ്‌ക്രീനില്‍ എത്തില്ലെന്ന് അവര്‍ കരുതി. അക്കാലമത്രയും മുംബെെയിലെ മുറിക്ക് വാടക കൊടുക്കാന്‍ ഞാന്‍ പാടുപെട്ടു. ഒരു വാഡ പാവ് പോലും വളരെ ചെലവേറിയതായി തോന്നിയ സമയമായിരുന്നു അത്.

    നാലു വര്‍ഷത്തെ

    നാലു വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്മത മഹേഷ് ഭട്ടിന്റെ സ്വാഭിമാന്‍ സീരിയലില്‍ അവസരം ലഭിച്ചതെന്നും മനോജ് ബജ്‌പേയി പറഞ്ഞു. അന്ന് തനിക്ക് ഒരു എപ്പിസോഡിന് 1500 രൂപ ലഭിച്ചു. എന്റെ ആദ്യത്തെ സ്ഥിര വരുമാനമായിരുന്നു അത്. എന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു, താമസിയാതെ എനിക്ക് എന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം ലഭിച്ചു. സത്യ എന്ന ചിത്രത്തിലൂടെ വലിയൊരു ബ്രേക്ക് ലഭിച്ചു.

    അപ്പോഴാണ് അവാര്‍ഡുകള്‍ ലഭിക്കുന്നത്

    തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലത്തെക്കുറിച്ച് പറഞ്ഞാണ് മനോജ് ബജ്‌പേയ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അപ്പോഴാണ് അവാര്‍ഡുകള്‍ ലഭിക്കുന്നത്. ഞാന്‍ എന്റെ ആദ്യ വീട് വാങ്ങി. 67 സിനിമകള്‍ പിന്നീട് ചെയ്തു. ഞാന്‍ ഇവിടെയുണ്ട്. എന്നതാണ് സ്വപ്‌നങ്ങളുടെ കാര്യം. അവ യാഥാര്‍ത്ഥ്യമാകുന്ന കാര്യം വരുമ്പോള്‍ അവിടെ ബുദ്ധിമുട്ടുകള്‍ പ്രശ്‌നമല്ല. 9 വയസുളള ബിഹാറി ആണ്‍കുട്ടിയുടെ വിശ്വാസമാണ് കാര്യമായത് മറ്റൊന്നുമല്ല. നടന്‍ പറഞ്ഞു.

    Read more about: manoj bajpai
    English summary
    manoj bajpayee reveals about his career starting time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X