»   » ഷാരൂഖിന് ഇനി വാങ്കട സ്റ്റേഡിയത്തില്‍ പ്രവേശിക്കാം

ഷാരൂഖിന് ഇനി വാങ്കട സ്റ്റേഡിയത്തില്‍ പ്രവേശിക്കാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖാന് വാങ്കടയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കി. മുബൈ ക്രിക്കറ്റ് അസോസിയേഷനാണ് വാങ്കടെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

വിലക്ക് നീക്കിയതോടെ ഷാരൂഖിന് ഇനി വാങ്കടെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം. 2012 ല്‍ ഐ പി എല്‍ മത്സരത്തിനിടെ മദ്യപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഷാരൂഖിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു വിലക്ക്.

sharukhkhan


രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്യുന്ന റയീസ് എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു അധോലോക നായകന്റെ വേഷമാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വര്‍ഷമാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാന്‍ എന്ന ചിത്രത്തിലും ഷാരൂഖാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നത്.

English summary
The Mumbai Cricket Association (MCA) ended Bollywood superstar Shah Rukh Khan's five-year ban on entering the Wankhede Stadium, in a Managing Committee meeting on Sunday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam