»   » പരാതി വേണ്ടവണ്ണം അന്വേഷിച്ചില്ല: മേഘന

പരാതി വേണ്ടവണ്ണം അന്വേഷിച്ചില്ല: മേഘന

Posted By:
Subscribe to Filmibeat Malayalam
Meghna Naidu
നടി മേഘന നായിഡിവിന്റെ ജി മെയില്‍ അക്കൗണ്ടില്‍ ഹാക്കര്‍ കയറി. ഇതിന്റെ പരാതിയുമായി മേഘന സൈബര്‍ ക്രൈം സെല്ലിനെ സമീപിച്ചെങ്കിലും അവരുടെ പ്രതികരണം തണുത്തതായിരുന്നെന്ന് മേഘന പരാതി പറയുന്നു.
പരാതിയെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സമയമെടുക്കുമെന്ന് തണുപ്പന്‍ മട്ടില്‍ പറഞ്ഞ് മേഘനെ ഒഴിവാക്കാന്‍ സൈബര്‍ സെല്ലിലെ ഓഫീസര്‍മാര്‍ ശ്രമിച്ചത്രെ.

സൈബര്‍ സെല്ലിന്റെ ചുമതലയുള്ള സീനിയര്‍ ഇന്‍സ്പക്ടര്‍ മുകുന്ദ് പവാറിനെയാണ് മേഘന പരാതിയുമായി സമീപിച്ചത്. മെയില്‍ ഹാക്ക് ചെയ്ത ഐ പി വിലാസങ്ങള്‍ മേഘന തന്നെ കണ്ടെത്തിയിരുന്നു. രണ്ട് ഐ പി വിലാസങ്ങള്‍ മേഘന തന്നെ അവര്‍ക്ക് നല്‍കിയെങ്കിലും അതില്‍ നടപടി എടുക്കാന്‍ വൈകുമെന്നായിരുന്നു മുകുന്ദ് പവാറിന്റെ മറുപടി. ഈ ഐ പി വിലാസങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന് നോക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല.

ഐ പി വിലാസങ്ങള്‍ എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടതുള്ളു. പക്ഷേ അതിന് പോലും അവര്‍ മെനക്കെട്ടില്ലെന്നാണ് മേഘന പറയുന്നത്. മേഘനയുടെ പ്രചാര ജോലികള്‍ നോക്കിയിരുന്ന ഡേല്‍ ഭഗ്‍വാഗര്‍ എന്നയാളാണ് ഈ ഐ പി വിലാസങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത്.

തന്റെ പരാതി വേണ്ടവണ്ണം പരിഗണിയ്ക്കപ്പെട്ടില്ലെന്ന് മേഘന ടെലിവിഷന്‍ ചാനലുകളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതിനുള്ള മറുപടി ടെലിവിഷന്‍ ചാനലുകാരോട് പറയുകയാണ് സൈബര്‍ സെല്‍ അധികൃതര്‍. പക്ഷേ അന്വേഷണം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam