മീടൂ വെളിപ്പെടുത്തലുമായി നടി അഹാന!! 100 കോടി രൂപ തരാ പകരം... സാജിദ് ഖാൻ നടിയോട് ചെയ്തത്
നിങ്ങള്‍ അയാളുടെ വീട്ടിലേക്ക് ചെല്ലൂ അയാളുടെ മുറിയിലേയ്ക്ക് നിങ്ങളെ ക്ഷണിക്കും, അതല്‍പം ഇരുണ്ട മുറിയാണ്
മീടൂ ആരോപണം ഇന്ത്യൻ സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി വനിത ചലച്ചിത്ര പ്രവർത്തകരാണ് ദിനം പ്രതി മീടൂ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികൾക്കെതികരെയാണ് ഗുരുതര ആരോപണവുമായി വനിത പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ഹോളിവുഡിൽ തുടങ്ങി പിന്നെ ബോളിവുഡിലു തെന്നിന്ത്യൻ സിനിമയിലും മീടു മൂവ്മെന്റ് വലിയ ചലനം സൃഷ്ടിച്ചിരുന്നു.
പ്രമുഖ നടൻ നാന പടേക്കറിനെതികെ നടി തനുശ്രീ ദത്തയാണ് ആദ്യം മീടൂ മൂവ്മെന്റ്നായി രംഗത്തെത്തിയത്. നുശ്രീയ്ക്ക് പിന്നാലെ പ്രമുഖ നടിമാരും, പിന്നണി ഗായകരും തങ്ങൾക്ക് നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ചു തുറന്ന് പറഞ്ഞിരുന്നു. മീടൂ വെളിപ്പെടുത്തൽ എല്ലാവരേയും ഞെട്ടിച്ചത് നടൻ സാജിദ് ഖാനെ കുറിച്ചുളളതായിരുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങളായ ബിപാഷ ബസു, ദിയ മിർസ എന്നിവർ ഇയാൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത സാജിദ് ഖാനെതിരെ മീടൂ ആരോപണവുമായി നടി അഹാന കുമ്ര രംഗത്തെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കുവെച്ചത്.

സംഭവം നടന്നത് വീട്ടിൽവെച്ച്
ഒരു വർഷം മുൻപ് നടന്ന സംഭവമാണ് നടി ഇപ്പാൾ പങ്കുവെയ്ക്കുന്നത്. ഒരു ദിവസം സാജിദ് ഖാൻ ആഹാനയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ തന്നെ മുറിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. അൽപം ഇരുണ്ട മുറിയാണ് ആയാളുടേത്. അയാൾ എന്തോണോ അവിടെ കാണുന്നത് അത് നമ്മളെ കാണിക്കുകയും ചെയ്യും. എല്ലാം അറിഞ്ഞു കൊണ്ടാണ് താൻ അയാളുടെ വീട്ടിലേയ്ക്ക് അന്ന് പോയത്.

സ്പർശിച്ചില്ല
എന്നാൽ വീട്ടുലെത്തിയ തന്നെ അയാൾ മോശമായ രീതിയിൽ സ്പർശിച്ചിട്ടില്. എന്നാൽ മോശമായ വാക്കുകൾ ഉപയോഗിക്കുകയായിരുന്നു. അയാളുടെ പെരുമാറ്റം എനിയ്ക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ അമ്മ പോലീസിലാണെന്ന് കളവ് പറഞ്ഞു . എന്നിട്ടും അയാളുടെ പെരുമാറ്റത്തിന് മാറ്റമുണ്ടായിരുന്നില്ല. 100 കോടി രൂപ നൽകിയാൽ നായയുമായി സെക്സ് ചെയ്യാമോ എന്ന് അയാൾ എന്നോട് ചോദിക്കുകയായിരുന്നുവെന്നും അഹാന പറഞ്ഞു.

ഹോട്ടൽ മുറിയിലേയ്ക്ക് ക്ഷമിച്ചു
സാജിദ് ഖാനെ കൂടാതെ ലൈംഗികാരോപണം നേരിടുന്ന കാസ്റ്റിങ് ഡയറക്ടർ അനിർബനെതിരേയും മൂടുവെലഇപ്പെടുത്തലുമായി അഹാന രംഗത്തെത്തിയിട്ടുണ്ട്. ഇയാളും തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഒരു ഹോട്ടൽ ലോബിയിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ മുറിയിലേയ്ക്ക് ക്ഷണിച്ചുവെന്നും അഹാന പറയുന്നുണ്ട്. അതേസമയം അനിർബൻ തന്റെ തെറ്റ് മനസ്സിലാക്കി അത് തിരുത്താൻ ശ്രമിച്ചതിൽ താൻ അതീവ സന്തുഷ്ടയാണെന്നും അഹാന പറഞ്ഞു. തനിയ്ക്കെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ അനിർബൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെയ്ത തെറ്റുകൾ ഒരു കത്തിൽ എഴുതിവെച്ചതിനു ശേഷമാണ അനിർബൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നാല് നടിമാർ പറഞ്ഞത്
സാജിദ് ഖാനെതിരെ നാല് നടിമാരും ഒരു മാധ്യമ പ്രവർത്തകയുമായിരുന്നു രംഗത്തെത്തിയത്. വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയും പിന്നീട് കിടക്ക പങ്കിടാൻ ക്ഷണിക്കുമെന്നും ഇവർ ആരോപിച്ചിരുന്നു. കൂടാതെ നടനെതിരെയുളള ലൈംഗികാരോപണം ഉയർന്നു വന്നപ്പോൾ ഏറ്റവും പുതിയ ചിത്രമായ ഹൗസ്ഫുൾ 4 ൽ നിന്ന് സാജിദ് ഖാനെ ഒഴിവാക്കിയിരുന്നു. ആരോപണവിധേയരായവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ ആമിര്‍ ഖാനും, അക്ഷയ് കുമാറും നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











