Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപത്നി മൂന്നാമതും ഗര്‍ഭിണിയാണോ? ഷാഹിദ് കപൂറിന്റെ ഭാര്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒടുവില്‍ മറുപടി
തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുന്ന താരങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലം വീട്ടില്‍ കഴിയാനുള്ള വലിയൊരു അവസരമായിരുന്നു. ഇതുമാത്രമല്ല നടിമാരെല്ലാം കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ബോളിവുഡില്‍ നിന്നടക്കമുള്ള പ്രമുഖ നടിമാരടക്കം ഗര്‍ഭിണിയാണെന്ന് അറിയിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെ ചില താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും പ്രചരിച്ചു.
ബോളിവുഡ് നടന് ഷാഹിദ് കപൂറിനെയും ഭാര്യയെയും കുറിച്ചുള്ള വാര്‍ത്തകളായിരുന്നു അതില്‍ ശ്രദ്ധേയമായത്. ഷാഹിദിന്റെ ഭാര്യ മിറ രജ്പുത് ഗര്‍ഭിണിയാണെന്നാണ് പ്രധാനമായും പ്രചരിക്കപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍ വന്നതോടെ സത്യാവസ്ഥ എന്താണെന്ന് പുറലോകത്തോട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരദമ്പതിമാരിപ്പോള്‍.

നടി കരീന കപൂറുമായിട്ടുള്ള പ്രണയം വേര്‍പിരിഞ്ഞതിന് ശേഷം 2015 ലാണ് ഷാഹിദ് കപൂര്‍ വിവാഹിതനാവുന്നത്. മിറ രജ്പുത് ആണ് ഭാര്യ. ഈ വര്‍ഷം അഞ്ചാം വിവാഹ വാര്‍ഷികം ലളിതമായി ആഘോഷിച്ച ഷാഹിദും മിറയും മൂന്നാമതൊരു കുഞ്ഞിനെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വൈറലായത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് മക്കളുടെ അമ്മയായതിന്റെ പേരില്‍ നേരത്തെ ട്രോളുകള്‍ ഷാഹിദിന് ലഭിച്ചിരുന്നു. ഇപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ക്കും വ്യാപകമായ കളിയാക്കലുകള്‍ കിട്ടി.

ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയല്ലെന്ന് താരപത്നി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ചോദ്യോത്തര പംക്തിയില്‍ ഒരാള്‍ മിറ വീണ്ടും ഗര്‍ഭിണിയാണോന്ന് ചോദിച്ചു. 'ഇല്ലെന്ന് ഒറ്റവാക്കില്‍ പറഞ്ഞ മിറ കരയുന്നൊരു ഇമോജി കൂടി ഇട്ട് ആരാധകന് ഉത്തരം നല്‍കിയിരിക്കുകയാണ്. ഇതിനൊപ്പം താരപത്നി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുകയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. അതിനും ഇല്ലെന്നുള്ള ഉത്തരമായിരുന്നു മിറ നല്‍കിയത്. അങ്ങനെ ഷാഹിദ് കപൂറിന്റെ കുടുംബത്തെ കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ക്കെല്ലാം ഉത്തരം ലഭിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലുള്ള സുഹൃത്തുക്കളുടെ ഒരു ഫാം ഹൗസില്‍ വച്ചാണ് മിറയും ഷാഹിജും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കണ്ടുമുട്ടലില്‍ തന്നെ ഞങ്ങള്‍ ഏകദേശം ഏഴ് മണിക്കൂറോളം സംസാരിച്ചിരുന്നെന്ന് മുന്‍പ് ഷാഹിദ് വെളിപ്പെടുത്തിയിരുന്നു. മനസ് കൊണ്ട് അടുപ്പം തോന്നി തുടങ്ങിയതോടെ വിവാഹം കഴിക്കുകയാണെങ്കില്‍ ഇവളെ തന്നെയാവണമെന്ന് കരുതി. ഒന്നിച്ച് നടക്കാനും മറ്റുമൊക്കെ പോവാറുണ്ടെങ്കിലും തന്റെ ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞില്ല. വൈകാതെ വിവാഹം കഴിച്ചാലോ എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

വിവാഹം ഉറപ്പിച്ചതിന് ശേഷം മൂന്നോ നാലോ തവണ മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളുവെന്നും മുന്‍പ് ഷാഹിദ് തുറന്ന് പറഞ്ഞിരുന്നു. 2015 ജൂലൈ ഏഴിനായിരുന്നു വിവാഹം. 2016 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. 2018 ല്‍ ഒരു ആണ്‍കുഞ്ഞും. ലോക്ഡൗണ്‍ കാലം ഭാര്യയ്ക്കും മക്കള്‍ക്കൊപ്പമായിരുന്നു ഷാഹിദ്. വീട്ടില്‍ നിന്നും പാചകം ചെയ്യുന്നതും ക്ലീനിങ് നടത്തുന്നതിന്റെയും ചിത്രങ്ങള്‍ ഷാഹിദ് തന്നെ പങ്കുവെച്ചിരുന്നു. ക്രിസ്തുമസും കുടുംബസമേതം വലിയൊരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.