Just In
- 3 min ago
മകളെ മറ്റൊരാളുടെ കയ്യില്‍ കൊടുത്തിട്ട് വരാൻ തോന്നിയില്ല, അഭിനയത്തിൽ നിന്ന് മാറി നിന്നതിനെ കുറിച്ച് മഞ്ജു
- 8 min ago
വാനമ്പാടി നായിക ബിഗ് ബോസിലേക്ക്? പ്രതികരണവുമായി സുചിത്ര നായര്‍, ഈ തീരുമാനം ഉചിതമെന്ന് ആരാധകര്‍
- 20 min ago
റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നുന്ന ഒരെയൊരു ചിത്രം അതാണ്, വെളിപ്പെടുത്തി സിബി മലയില്‍
- 29 min ago
കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്ക്കുന്നു; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന് രംഗത്ത്
Don't Miss!
- Finance
സംസ്ഥാന ബജറ്റ് 2021: ഉന്നതവിദ്യാഭ്യാസ രംഗത്ത് വമ്പൻ പദ്ധതികൾ
- Automobiles
എംപിവി ശ്രേണിയില്‍ വിപണി വിഹിതം മെച്ചപ്പെടുത്തി മാരുതി; താങ്ങായി എര്‍ട്ടിഗ, XL6 മോഡലുകള്‍
- News
സംസ്ഥാന ബജറ്റ് 2021: നൈപുണ്യ വികസന പദ്ധതിക്കായി കുടുംബശ്രീക്ക് അഞ്ച് കോടി രൂപ!!
- Sports
IND vs AUS: നട്ടുവാണ് താരം, കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്- ഇന്ത്യയുടെ ഒരാള്‍ക്കു പോലുമില്ല!
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മിറയെ മാറോട് ചേർത്ത് നടൻ, താരങ്ങളുടെ തണുപ്പുകാലത്തെ റൊമാന്റിക് ചിത്രം വൈറലാകുന്നു
അഭിനേത്രി അല്ലെങ്കിലും നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്തിന് ബോളിവുഡിൽ കൈനിറയെ ആരാധകരുണ്ട്. മിറയുടെ നിലപാടുകളാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സിനിമാ ബന്ധമില്ലാത്ത കുടുംബത്തിൽ ജനിച്ച് വളർന്ന മിറ നടൻ ഷാഹിദിന് പൂർണ്ണ പിന്തുണയുമായി എപ്പോഴും കൂടെ തന്നെയുണ്ട്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് മിറയും ഷാഹിദും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രമാണ്. മിറ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ ശൈത്യകാല റൊമാന്റിക് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഷാഹിദിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് മിറ പങ്കുവെച്ചിരിക്കുന്നത്. നടൻ തന്നെയാണ് റൊമാന്റിക് സെൽഫി എടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഷാഹിദ് കപൂറിന്റെയും മിറരജ്പുത്തിന്റേടയും ചിത്രം വൈറലായിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് മിറയുടെ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂന്നാമത്തെ കുട്ടിയെ കുറിച്ചായിരുന്നു മിറയുടെ കമന്റ്. ഇൻസ്റ്റഗ്രാം ക്യു/ എ സെഷനിലെത്തിയ താരത്തിനോട് മൂന്നാമത്തെ കുട്ടിയെ കുറിച്ച് ആരാധകർ ചോദിച്ചിരുന്നു. മൂന്നാമതും ഗർഭിണിയാണോ എന്നായിരുന്നു ചോദ്യം. എന്നാൽ ഇല്ല എന്നാണ് നടി മറുപടി നൽകിയത്. നേരത്തേയും ഇതേ ചോദ്യം മിറയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. നടിയും ഷാഹിദ് കപൂന്റെ മുൻകാമുകിയുമായ കരീന കപൂർ രണ്ടാമതും ഗർഭിണിയായതിന് പിന്നാലെയായിരുന്നു താരപത്നിയോട് ഈ ചോദ്യം ആരാധകർ ചോദിച്ചത്. എന്നാൽ നാം ഒന്ന് നമുക്ക് രണ്ട് എന്നാണ് മിറ അന്ന് മറുപടി പറഞ്ഞത്. 2016 ലായിരുന്നു മിറയുടേയും ഷാഹിദ് കപൂറിന്റേയും വിവാഹം കഴിയുന്നത്. ഇവർക്ക് മിഷ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
മികച്ച നടൻ എന്നതിലുപരി നല്ലെരു കുടുംബനാഥനും കൂടിയാണ് ഷാഹിദ്. സിനിമയിലെ തിരക്കുകൾക്കിടയിലും മിറക്കും മക്കൾക്കുമൊപ്പം ഇരിക്കാനും യാത്ര പോകാനും സമയം കണ്ടെത്താറുണ്ട്. കൂടാതെ കുടുംബത്തിനോടൊപ്പമാണ് നടന്റെ എല്ലാ ആഘോഷങ്ങളും. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം നടൻ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. തെലുങ്ക് ചിത്രമായ ജേഴ്സിയുടെ ഹിന്ദി പതിപ്പാണ ഷാഹിദിന്റെ പുതിയ ചിത്രം. ഓഗസ്റ്റിൽ റിലീസ് ചെയ്യാനായിരുന്ന ചിത്രം കൊവിഡ് പ്രതിസന്ദിയെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നുപത്ത് വർഷത്തിന് ശേഷം തിരിച്ചുവരവ് നടത്താൻ ആഗ്രഹിക്കുന്ന 36 കാരനായ ക്രിക്കറ്റ് കളിക്കാരനെ കുറിച്ചുള്ളതാണ് ചിത്രം. കബീർ സിങ്ങാണ് താരത്തിന്റേതായ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വൻ വിജയമായിരുന്നു ചിത്രം. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ്ങ്