»   » മിസ് ഇന്ത്യയുടെ ലക്ഷ്യവും ബോളിവുഡ്

മിസ് ഇന്ത്യയുടെ ലക്ഷ്യവും ബോളിവുഡ്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പുതിയ പോണ്‍സ് ഫെമി മിസ് ഇന്ത്യ നവനീത് കൗര്‍ ധില്ലന്റെ ലക്ഷ്യവും ബോളിവുഡ് തന്നെ. മിസ് വേള്‍ഡ് മത്സരത്തിനുള്ള ഒരുക്കത്തിനിടയിലും നവനീതിന് ഓഫറുകളുടെ തിരക്കാണ്.

ഇപ്പോള്‍ മിസ് വേള്‍ഡ് മത്സരം തന്നെയാണ് ലക്ഷ്യം. പക്ഷേ, തീര്‍ച്ചയായും ബോളിവുഡാണ് അടുത്ത ലക്ഷ്യസ്ഥാനം-ഐബിഎന്‍ ലൈവ് പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് പഞ്ചാബ് സുന്ദരി മനസ്സ് തുറന്നത്.

Navanit Kaur

12 വര്‍ഷമായി മിസ് വേള്‍ഡ് കിരീടം ഇന്ത്യയിലെത്തിയിട്ട്. കിരീടം നേടുകയെന്നത് അര്‍പ്പിതമായ ചുമതലയായാണ് കാണുന്നത്. അതിനുള്ള കഠിന പ്രയത്‌നത്തിലാണ്.

2000ല്‍ പ്രിയങ്കാ ചോപ്രയാണ് ലോകകിരീടം അവസാനമായി ഇന്ത്യയിലെത്തിച്ചത്. പ്രിയങ്ക ഇപ്പോള്‍ ബോളിവുഡ് ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ്. മിസ് ഇന്ത്യ പുരസ്‌കാരം നേടുന്നവര്‍ ബോളിവുഡിലെത്തുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല.

സീനത്ത് അമന്‍(1970), ജൂഹി ചൗള(1984), സുഷ്മിതാ സെന്‍(1994), ഐശ്വര്യാ റായ്(1994), ഗുല്‍ പനാങ്(1999), ദിയാ മിര്‍സ(2000) എന്നിവരെല്ലാം ബോളിവുഡിലെ തിരക്കുള്ള താരങ്ങളായി മാറിയിരുന്നു. സെപ്തംബര്‍ 28ന് ഇന്തോനേഷ്യയിലെ ഇത്തവണത്തെ ലോകമത്സരങ്ങള്‍ നടക്കുന്നത്.

English summary
Ponds Femina Miss India Navneet Kaur Dhillon, who will represent India at the Miss World pageant this year, has already set her eyes on Bollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam