For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പരിഹസിക്കുന്നത് സഹിക്കാനാവില്ല', മക്കളുടെ ചിത്രങ്ങൾ പങ്കുവെക്കാതിരുന്നതിനെ കുറിച്ച് ആയുഷ് ശർമ!

  |

  ബോളിവുഡ് താരം സൽമാൻഖാന്റെ പ്രിയ സഹോദരിയാണ് അർപ്പിത ഖാൻ. പക്ഷേ അർപ്പിതയുടെ ജീവിതം ആരംഭിച്ചത് ഖാൻ കുടുംബത്തിൽ നിന്നായിരുന്നില്ല. മുംബൈ നഗരത്തിലെ ഏതോ തെരുവിൽ ജനിച്ച് വീണ അർപ്പിതയെ സൽമാന്റെ അമ്മ എടുത്ത് വളർത്തുകയായിരുന്നു. തെരുവിൽ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യിൽ അർപ്പിതയെ കണ്ടെത്തുകയായിരുന്നുവെന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന കഥകൾ. പിന്നീട് ആ കുട്ടിയെ ഖാൻ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നു. നടനും ബിസിനസുകാരനാണ് അർപ്പിതയുടെ ഭർത്താവ് ആയുഷ് ശർമ.

  Also Read: 'ചാൻസ് ചോദിച്ച് സ്റ്റുഡിയോ നടത്തുന്ന ചേട്ടന്റെയടുത്ത് വരെ പോയിട്ടുണ്ട്'; വിശേഷങ്ങൾ പങ്കുവെച്ച് മൗനരാ​ഗം ബൈജു!

  ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനിൽ ശർമയുടെ മകനാണ് ആയുഷ് ശർമ. 2014ൽ ഇവരുടെ ആഡംബരവിവാഹം ബോളിവുഡ് ഏറെ ആഘോഷിച്ച ഒന്നായിരുന്നു. വിവാഹ സമ്മാനമായി 55 കോടിയുടെ വീടാണ് സൽമാൻ സഹോദരിക്ക് നൽകിയിരുന്നത്. ബാന്ദ്രയിലെ ഈ ആഡംബര ഫ്ലാറ്റിലാണ് അർപ്പിതയും ആയുഷും ആറ് വർഷമായി കഴിയുന്നത്. അർപ്പിതയുടെ പല പാർട്ടി ചിത്രങ്ങളിലും ഈ ആഢംബര വീട് കാണാം. അഹിൽ ശർമ, ആയത്ത് ശർമ എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്.

  Also Read: 'സുധീഷ് മുണ്ടൂരിയെന്ന് പറ‍ഞ്ഞ് ഫാസിൽ സർ എല്ലാവരേയും വിളിച്ചുകൂട്ടി, പിന്നെ ജനക്കൂട്ടമായിരുന്നു'; സുധീഷ്

  സൽമാൻ ഖാൻ നിർമിച്ച ലവ് യാത്രി എന്ന സിനിമയിലും ആയുഷ് ശർ‌മയായിരുന്നു നായകൻ. ഷാരൂഖ് ഖാൻ, കത്രീന കൈഫ്, കബീർ ഖാൻ, ഭാര്യ മിനി മാത്തൂർ, കരൺ ജോഹർ തുടങ്ങി നിരവധി പ്രമുഖർ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തുടക്കത്തിൽ ഇരുവരും മക്കളുടെ ചിത്രങ്ങൾ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിരുന്നില്ല. കുറച്ച് കാലം മുമ്പാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ച് തുടങ്ങിയത്. ഇപ്പോൾ മക്കളുടെ വിശേഷങ്ങളെല്ലാം ഉടൻ തന്നെ അർപ്പിതയും ആയുഷും സോഷ്യൽമീഡിയയിൽ പങ്കുവെക്കും. അഹിൽ ശർമ, ആയത്ത് ശർമ ഇപ്പോൾ തന്നെ സെലിബ്രിറ്റികളാണ്. സൽമാൻ കുടുംബത്തിലെ പുതുതലമുറയുടെ ചിത്രങ്ങൾ പകർത്താൻ പാപ്പരാസികളും പരമാവധി ശ്രമിക്കാറുണ്ട്.

  മക്കൾ ജനിച്ച ശേഷം ചിത്രങ്ങൾ പങ്കുവെക്കാൻ മടിച്ചതിന് പിന്നിലെ കാരണങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആയുഷ് ശർമ. മക്കളുടെ ചിത്രങ്ങൾ ട്രോളുകൾക്ക് കാരണമാകുന്നതും പരിഹസിക്കപ്പെടുന്നതും താൽപര്യമില്ലാത്തതിനാലാണ് മക്കളുടെ ചിത്രങ്ങൾ പങ്കുവെക്കാൻ താനും അർപ്പിതയും മടിച്ചത് എന്നാണ് ആയുഷ് ശർമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് ആയുഷ് ശർമ്മ താനും ഭാര്യ അർപ്പിതയും തങ്ങളുടെ മക്കളായ അഹിലും ആയത്തും മികച്ച രീതിയിൽ വളർത്തുന്നതിന് എടുത്ത തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 'ഞാനും അർപ്പിതയും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അവരുടെ കുട്ടിക്കാലം സോഷ്യൽമീഡിയയിലെ കമന്റുകൾക്കൊണ്ടും ട്രോളുകൾക്കൊണ്ടും നശിപ്പിക്കരുത് എന്ന്. അതുകൊണ്ട് തന്നെയാണ് ചിത്രങ്ങൾ പങ്കുവെക്കാതിരുന്നത്' ആയുഷ് ശർമ പറയുന്നു.‌‌

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് വന്നതിന് ശേഷം ചില ചിത്രങ്ങളിൽ അനാവശ്യവും അരോചകവുമായ കമന്റുകൾ വന്നിരുന്നുവെന്നും ആയുഷ് ശർമ പറയുന്നു. അവരെ ഇത്ര ചെറുപ്പത്തിൽ തന്നെ ട്രോളുകൾക്ക് വിധേയമാക്കുന്നത് ഇഷ്ടമല്ലെന്നും അവർ വളരുമ്പോൾ തീരുമാനിച്ച് ഇഷ്ടപ്പെട്ട് സോഷ്യൽമീഡിയയിൽ അവർ തന്നെ സജീവമായികൊള്ളട്ടെ എന്ന അഭിപ്രായമാണുള്ളതെന്നും ആയുഷ് ശർമ പറയുന്നു. 2021 ഡിസംബർ 27 ന് ആയുഷ് ശർമ്മ തന്റെ ഐജി ഹാൻഡിൽ മകൾ അയാത്തിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കിട്ടിരുന്നു. അളിയൻ സൽമാൻ ഖാനൊപ്പം അന്തിം: ദി ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിലാണ് ആയുഷ് അവസാനമായി അഭിനയിച്ചത്. സെറ്റിൽ സൽമാനുമായുള്ള തന്റെ സമവാക്യം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ആയുഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഏറ്റവും വലിയ സൂപ്പർ സ്റ്റാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സുഖമാണ്. എന്നാൽ സെറ്റിൽ അദ്ദേഹം സൽമാൻ ഖാൻ ആണെന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ സീനിയോറിറ്റിക്ക് എന്നും ബഹുമാനം നൽകാറുണ്ട് ഞാൻ' ആയുഷ് ശർമ പറഞ്ഞു.

  Read more about: salmankhan
  English summary
  'Mocking is intolerable', Aayush Sharma revealing the reason behind not sharing pictures of his children
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X