»   » കോമാളി പടം, ഹൃത്വിക് റോഷന്റെ മോഹന്‍ജോദാരോയ്ക്ക് മോശം പ്രതികരണം, കളക്ഷന്‍ റിപ്പോര്‍ട്ട്

കോമാളി പടം, ഹൃത്വിക് റോഷന്റെ മോഹന്‍ജോദാരോയ്ക്ക് മോശം പ്രതികരണം, കളക്ഷന്‍ റിപ്പോര്‍ട്ട്

By: Sanviya
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ചിത്രമായ മോഹന്‍ജോദാരോയ്ക്ക് മോശം പ്രതികരണം. അശുതോഷ് ഗോവാരിക്കര്‍ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 12നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ പോസ്റ്ററിനും ട്രെയിലറിനും പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. എന്നാല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സിനിമാ ലോകത്തുള്ളവരും ചിത്രത്തെ കുറിച്ച് മോശം അഭിപ്രായമാണ് പറഞ്ഞത്.

മോഹന്‍ജോ ദാരോയില്‍ അഭിനയിക്കാന്‍ ഹൃത്വിക് ആദ്യം വിസമ്മതിച്ചതെന്തിന്?

ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മോശമായ ചിത്രമാണ് മോഹന്‍ജോദാരോ എന്നാണ് നടനും നിരൂപകനുമായ കെആര്‍കെ പറഞ്ഞത്. കെആര്‍കെ ട്വിറ്ററിലൂടെയാണ് ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ ഒരുക്കിയ ചരിത്ര സിനിമകളില്‍ ഏറ്റവും മോശം ചിത്രമായിരിക്കും മോഹന്‍ജോദാരോ എന്നും കെആര്‍കെ പറഞ്ഞു. മൂന്ന് ദിവസത്തെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കാം.

കോമാളി പടമെന്ന് കെആര്‍കെ

മോഹന്‍ജോദാരോ സംസ്‌കാരത്തെ ആസ്പദമാക്കി അശുതോഷ് ഗൊവാരിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ജോദാരോ. പൂജ ഹെഗ്ഡായിരുന്നു നായിക. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശമായ സിനിമ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയിലറിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. നടനും നിരൂപകനുമായ കെആര്‍കെ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം ട്വീറ്റ് ചെയ്തു. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശമായ സിനിമായാണ് മോഹന്‍ജോദാരോ എന്നാണ് കെആര്‍കെ പറഞ്ഞത്.

മോശം പ്രകടനം ബോക്സ് ഒാഫീസിലും

ബോക്‌സ് ഓഫീസിലും ചിത്രം കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എങ്ങനെ എന്ന് നോക്കാം.

റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍കൊണ്ട്

റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍കൊണ്ട് 9.5 കോടി രൂപ മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

മോശം നിരൂപണങ്ങള്‍

മോശം നിരൂപണങ്ങള്‍ ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. 10 കോടിയാണ് ചിത്രം മൂന്ന് ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

English summary
Mohenjo Daro box office day 3 collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam